Puzhu Movie : മമ്മൂട്ടിയുടെത് സൈക്കോ കഥാപാത്രമോ? ഉദ്വേഗം നിറച്ച് പുഴുവിന്റെ ട്രെയ്‌ലർ; റിലീസിങ് തീയതി പ്രഖ്യാപിച്ചു

Puzhu OTT Release Date : ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെ മെയ് 13 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 1, 2022, 05:22 PM IST
  • ചിത്രം ഡയറക്റ്റ് ഒടിടി റിലീസായി ആണ് എത്തുന്നത്.
  • ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെ മെയ് 13 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
  • ചിത്രത്തിൽ മമ്മൂട്ടി നിഷ്ഠൂരനായ പിതാവിന്റെ റോളിലെത്തുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.
  • നവാഗതയായ രതീന ഷെർഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാർവതി തിരുവോത്തും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
Puzhu Movie : മമ്മൂട്ടിയുടെത് സൈക്കോ കഥാപാത്രമോ? ഉദ്വേഗം നിറച്ച് പുഴുവിന്റെ ട്രെയ്‌ലർ; റിലീസിങ് തീയതി പ്രഖ്യാപിച്ചു

കൊച്ചി :  മമ്മൂട്ടിയുടെ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പുഴുവിന്റെ ട്രെയ്‌ലറെത്തി.  ട്രെയ്‌ലറിനൊപ്പം ചിത്രത്തിന്റെ റിലീസ് തീയതിയും പുറത്ത് വിട്ടിട്ടുണ്ട്. ചിത്രം ഡയറക്റ്റ് ഒടിടി റിലീസായി ആണ് എത്തുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെ മെയ് 13 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് പതിവിലധികം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി ആണ് മമ്മൂട്ടി പുഴുവിൽ എത്തുന്നത്. ചിത്രത്തിൽ മമ്മൂട്ടി  നിഷ്ഠൂരനായ പിതാവിന്റെ റോളിലെത്തുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഒരു അച്ഛന്റെയും മകന്റെയും ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് ട്രെയ്‌ലറിൽ കാണിച്ചിരിക്കുന്നത്. നവാഗതയായ രതീന ഷെർഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാർവതി തിരുവോത്തും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

പുഴുവിൽ മമ്മൂട്ടി ഒരു പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് ഫസ്റ്റ് ലുക്കിലൂടെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയുടെ എല്ലാ സിനിമയിലും മേക്കപ്പ് മാനായ എസ് ജോർജാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനാണ് സഹനിർമാതാവ്. വേഫാർർ ഫിലിംസിന്റെയും സൈൻ - സൈൽ സെല്ലുലോയ്ഡിന്റെയും ബാനറിലാണ് ചിത്രം എത്തുന്നത്.

ALSO READ: Puzhu Teaser : മമ്മൂട്ടി വില്ലനോ നായകനോ? സസ്പെൻസ് നിറച്ച് പുഴു സിനിമയുടെ ടീസർ

രതീന സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹർഷദും സുഫാസ് ഷറഫും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയിയാണ് സംഗീതം നൽകുന്നത്. തേനി ഈശ്വരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിൽ മമ്മൂട്ടിയെയും പാർവതി തിരുവോത്തിനെയും കൂടാതെ ബാല താരം വാസുദേവ് സജീഷ്, സൈജു കുറുപ്പ്, നദിയ മൊയ്‌ദു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ചിത്രം വിഷു റിലീസായി എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ മെയ് 13 ചിത്രം എത്തുമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.  ചിത്രത്തിൽ മമ്മൂട്ടിയുടെ നെഗറ്റീവ് ഷെയ്ഡിന്റെ സ്വഭാവമെന്താകുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. രണ്ട് അഭിപ്രായങ്ങളാണ് നിലവിൽ ടീസറിന് പിന്നാലെ മമ്മൂട്ടിയുടെ നെഗറ്റീവ് ഷെയ്ഡിനെ ചുറ്റിപറ്റിയുള്ളത്. 

ഒന്ന് താരം ഒരു കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന (പീഡോഫയൽ) കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. രണ്ടാമതായി നിഷ്ഠൂരനായ പിതാവിന്റെ റോളിലെത്തുമെന്നാണ് (ടോക്സിക് പേരന്റിങ്) ആരാധകരിൽ ഒരുപക്ഷം പ്രതീക്ഷിക്കുന്നത്.  മമ്മൂട്ടി ഇതിന് മുമ്പ് ഇത്തരത്തിൽ ഒരു വേഷം കൈകാര്യം ചെയ്തിട്ടില്ലെന്ന്  ഡിജിറ്റൽ മാധ്യമമായ ക്യൂവിന് നൽകി അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതിനാൽ തന്നെ പുഴുവിൽ മമ്മൂട്ടി പീഡോഫയൽ കഥാപാത്രമായിരിക്കാമെ ന്നാണ് അനുമാനിച്ചിരുന്നത് .  കാരണം നേരത്തെ വർഷം എന്ന സിനിമയിൽ മമ്മൂട്ടി ടോസിക് പേരന്റിങ് പോലെയുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ മമ്മൂട്ടിയുടെത് ടോക്സിക് പേരന്റിങ് കഥാപാത്രമായിരിക്കാമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News