പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജുവാര്യർ എന്നിവർ കഥാപാത്രങ്ങളാകുന്ന ബി​ഗ് ബജറ്റ് ചിത്രം (Big Budget Movie) കാപ്പ (Kaapa) ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. വേണു (Venu) സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ (Motion Poster) മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് അവതരിപ്പിച്ചത്. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന, ജി ആര്‍ ഇന്ദുഗോപന്‍ (GR Indugopan) എഴുതിയ 'ശംഖുമുഖി' എന്ന നോവെല്ലയെ ആസ്‍പദമാക്കിയാണ് സിനിമ. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING


 


കഴിഞ്ഞ ദിവസം നടൻ പൃഥ്വിരാജ് സുകുമാരൻ പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയായി മാറിയിരുന്നു. മലയാളത്തിലെ ബിഗ് 'എം'സ് (Big Ms) മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് പ്രഖ്യാപിക്കുന്നു. നാളെ രാവിലെ 10 മണി വരെ കാത്തിരിക്കൂ- എന്നായിരുന്നു പൃഥ്വിയുടെ പോസ്റ്റ്.



 


Also Read: Home Movie Official Trailer- "ഇത് നീ വിശ്വസിച്ചില്ലെങ്കിൽ ഇനി പറയാൻ പോവുന്നത് നീ വിശ്വസിക്കത്തേയില്ല"


ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ (FEFKA Writers Union) നിർമ്മാണ പങ്കാളിയാവുന്ന പ്രഥമ ചലച്ചിത്രനിർമാണ സംരംഭമാണ് കാപ്പ. തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മ്മാണക്കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന്‍ ചിത്രം നിര്‍മ്മിക്കുന്നത്. ക്ഷേമ പ്രവർത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ഡോൾവിൻ കുര്യാക്കോസ് ജിനു.വി എബ്രഹാം,ദിലീഷ് നായർ എന്നിവർ പങ്കാളികളായ തിയറ്റർ ഓഫ് ഡ്രീംസ് (Theatre Of Dreams) എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കുന്നത്.


Also Read: Kappela Movie: കപ്പേളയുടെ അന്യഭാഷ റീമേക്കുകൾക്ക് വിലക്ക്, നടപടി സഹ എഴുത്തുകാരൻറെ ഹർജിയിൽ


കൊട്ട മധു എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്. വൻ മുതൽ മുടക്കിൽ ഒരുങ്ങുന്ന കാപ്പയിൽ അന്ന ബെൻ, ഇന്ദ്രൻസ്, നന്ദു തുടങ്ങി അറുപതോളം നടീനടന്മാർ അണിനിരക്കും. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. തിരുവനന്തപുരം തന്നെയാവും സിനിമയുടെയും പശ്ചാത്തലം.



 


ഇത് ആദ്യമായാണ് പൃഥ്വിരാജും മഞ്ജു മുഴുനീള കഥാപാത്രങ്ങളായി ഒരുമിക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 


Also Read: Viral Sebi : വിധു വിന്‍സന്റിന്റെ "വൈറല്‍ സെബി" എത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് ഫഹദ് ഫാസിലും മഞ്ജു വാര്യരും  


സാനു ജോണ്‍ വര്‍ഗീസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് മഹേഷ് നാരായണന്‍. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. കലാസംവിധാനം ദിലീപ് നാഥ്. വസ്ത്രാലങ്കാരം സമീര സനീഷ്. ചമയം റോണക്സ് സേവ്യര്‍. സ്റ്റില്‍സ് ഹരി തിരുമല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു വൈക്കം, അനില്‍ മാത്യു. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്.  


Also Read: Dulquer salmaan: ചരിത്രം തിരുത്താൻ വീണ്ടും ദുല്‍ഖര്‍ ബോളിവുഡിലേക്ക്, ഇത്തവണ ത്രില്ലർ


ജൂണില്‍ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രം കൊവിഡ് രണ്ടാംതരംഗത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ആണും പെണ്ണും' എന്ന ആന്തോളജി ചിത്രത്തിലെ 'രാച്ചിയമ്മ'യ്ക്കു ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കാപ്പ'. ദയ, മുന്നറിയിപ്പ്, കാര്‍ബണ്‍ എന്നിവയാണ് വേണു സംവിധാനം ചെയ്‍ത മറ്റു ചിത്രങ്ങള്‍.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.