വീണ്ടും ബോളിവുഡിലേക്ക് ചേക്കാറാനൊരുങ്ങി ദുല്‍ഖര്‍ സല്മാന്. ആര് ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരും ദുൽഖറിനൊപ്പം പ്രധാന വേഷത്തിൽ എത്തുന്നു. തന്റെ സമൂഹമാധ്യമത്തിലൂടെ ദുല്‍ഖര്‍ തന്നെയാണ് പുതിയ വിശേഷം പങ്കുവച്ചത്.
2018 ൽ നാഷണൽ അവാർഡ് ലഭിച്ച പാഡ്മാൻ എന്ന ചിത്രത്തിനു ശേഷം ഒരു ത്രില്ലറുമായാണ് ഇത്തവണ ബാല്‍കിയുടെ വരവ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടന്‍ ആരംഭിക്കുമെന്നാണ് പുറത്തു വന്ന റിപ്പോർട്ട്. ദുൽഖറിന്റെ മൂന്നാമത്തെ ഹിന്ദി ചിത്രമാണിത്. ആദ്യ രണ്ട് ചിത്രങ്ങളായ കാര്വാന്, സോയ ഫാക്ടര്‍ എന്നീ ചിത്രങ്ങളിലെ അഭിനയം ദുല്‍ഖറിന്റേ ബോളിവുഡ് കരിയറിനും പച്ചക്കൊടി കാണിച്ചു.
Super excited to be a part of the wonderful #RBalkis next with an all time fav superstar #SunnyDeol sir, the lovely and timeless @PoojaB1972 maam and the super talented #ShreyaDhanwanthary ! Blessed to work with these incredible artists. Cannot wait to start filming !
— dulquer salmaan (@dulQuer) August 11, 2021
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.