Home Movie Official Trailer- "ഇത് നീ വിശ്വസിച്ചില്ലെങ്കിൽ ഇനി പറയാൻ പോവുന്നത് നീ വിശ്വസിക്കത്തേയില്ല"

സാമൂഹിക മാധ്യമങ്ങളുടെ കടന്നു വരവടക്കം കാലിക പ്രാധാന്യമുള്ള നിരവധി വിഷയങ്ങൾ ചിത്രത്തിൻറെ പ്രമേയമാണ്. 

Written by - Zee Malayalam News Desk | Last Updated : Aug 16, 2021, 06:17 PM IST
  • സാമൂഹിക മാധ്യമങ്ങളുടെ കടന്നു വരവടക്കം കാലിക പ്രാധാന്യമുള്ള നിരവധി വിഷയങ്ങൾ ചിത്രത്തിൻറെ പ്രമേയമാണ്.
  • കുരുതിക്ക് ശേഷം Naslen വീണ്ടും മികച്ചൊരു കഥാപാത്രവുമായി ചിത്രത്തിലെത്തുകയാണ്.
  • സിനിമാ നിർമ്മാതാവിൻറെ വേഷത്തിലാണ് ചിത്രത്തിൽ വിജയ് ബാബു എത്തുന്നത്.
Home Movie Official Trailer- "ഇത് നീ വിശ്വസിച്ചില്ലെങ്കിൽ ഇനി പറയാൻ പോവുന്നത് നീ വിശ്വസിക്കത്തേയില്ല"

ഇന്ദ്രൻസ്,ശ്രീനാഥ് ഭാസി തുടങ്ങിയവ വലിയ താരനിരയുമായി 'ഹോം' ആഗസ്റ്റ് 19-ന് ആമസോൺ പ്രൈമിലെത്തും. നവാഗതനായ റോജിൻ തോമസാണ് ചിത്രത്തിൻറെ സംവിധാനം നിർവ്വഹിക്കുന്നത്. മങ്കിപെന്നിന് ശേഷം സ്വതന്ത്രമായി റോജിൻറെ ആദ്യത്തെ ചിത്രമാണിത്. സിനിമാ നിർമ്മാതാവിൻറെ വേഷത്തിലാണ് ചിത്രത്തിൽ വിജയ് ബാബു എത്തുന്നത്.

സാമൂഹിക മാധ്യമങ്ങളുടെ കടന്നു വരവടക്കം കാലിക പ്രാധാന്യമുള്ള നിരവധി വിഷയങ്ങൾ ചിത്രത്തിൻറെ പ്രമേയമാണ്. കുരുതിക്ക് ശേഷം Naslen വീണ്ടും മികച്ചൊരു കഥാപാത്രവുമായി ചിത്രത്തിലെത്തുകയാണ്.

ALSO READ : സച്ചിയുടെ സ്വപ്നം പോലെ... തമിഴില്‍ അയ്യപ്പനും കോശിയുമാകാന്‍ കാര്‍ത്തിയും പാര്‍ഥിപനും

ഇതിന് പുറമെ കെ.പി.എസ്.സി ലളിത,മഞ്ജു പിള്ള,ജോണി ആൻറണി,ശ്രീകാന്ത് മുരളി,മണിയൻ പിള്ള രാജു,അനൂപ് മേനോൻ,ചിത്ര.പ്രിയങ്ക നായർ തുടങ്ങിയ വലിയ താരനിരയും അണി നിരക്കുന്നുണ്ട്.

ALSO READ : Pushpa The Rise : Allu Arjun ചിത്രം പുഷ്പയിലെ ആദ്യ ഗാനം പുറത്തിറങ്ങി, Daakko Daako Meka എന്ന് ആരംഭിക്കുന്ന ഗാനം യൂട്യൂബിൽ തരംഗം

ചിത്രത്തിൻറെ ട്രെയിലർ ഇതിനോടകം യൂ ടൂബിലെത്തിയിട്ടുണ്ട്. ശ്രീനാഥ് ഭാസിയുടെയും,നസ് ലെൻറെയും പിതാവിൻറെ വേഷമാണ് ഇന്ദ്രൻസ് ചെയ്യുന്നത്. ചിത്രത്തിൻറെ  ഒടിടി അവകാശം ആമസോൺ വാങ്ങിച്ചു കഴിഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News