Mammootty: രണ്ട് എല്‍ജെപി ചിത്രങ്ങൾ കൂടി ചര്‍ച്ചയിൽ, അതിന് ഇനിയും സമയമുണ്ട്; മമ്മൂട്ടി
ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം ഐഎഫ്എഫ്കെയിൽ റിലീസ് ചെയ്ത് ഏറെ പ്രശംസ നേടിയിരുന്നു. മമ്മൂട്ടിയുടെ മികച്ചൊരു പ്രകടനം ചിത്രത്തിൽ കാണാൻ സാധിച്ചുവെന്നായിരുന്നു സിനിമ കണ്ടവരുടെ പ്രതികരണങ്ങൾ.
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻപകൽ നേരത്ത് മയക്കം തിയേറ്ററുകളിലെത്താൻ തയാറെടുത്തിരിക്കുകയാണ്. ജനുവരി 19ന് ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ മമ്മൂട്ടി നടത്തിയ ഒരു വെളിപ്പെടുത്തൽ മമ്മൂട്ടി ആരാധകരെയും സിനിമ ആസ്വാദകരിലും ഒന്നടങ്കം ആകാംക്ഷ നിറച്ചിരിക്കുകയാണ്. രണ്ട് ബിഗ് ബജറ്റ് എല്‍ജെപി ചിത്രങ്ങളുടെ കൂടി ചര്‍ച്ച നടക്കുന്നുണ്ടെന്നാണ് മമ്മൂട്ടി പറഞ്ഞത്.
ലിജോയുമായി രണ്ട് മൂന്ന് കഥകളുടെ ചർച്ച നടന്നിരുന്നു. അതിൽ നിന്ന് എടുത്ത് തീർക്കാവുന്ന, ബജറ്റ് കുറഞ്ഞ നന്‍പകല്‍ നേരത്ത് മയക്കം ആദ്യം എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. മറ്റ് രണ്ട് സിനിമകളുമുണ്ടാകാന്‍ ഇനിയും സമയമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ തന്നിലെ നടനെ ഒരിക്കലും നിരാശപ്പെടുത്തുകയോ. ചവിട്ടിതേയ്ക്കുകയോ ചെയ്യില്ലെന്നും പരമാവധി ഉപയോഗിക്കാനാണ് എല്ലാക്കാലത്തും ശ്രമിച്ചിട്ടുള്ളതെന്നും മമ്മൂട്ടി പറഞ്ഞു.
Also Read: Mammootty: 'ഇതുപോലൊക്കെ ആര് ചെയ്ത് തരും'! മാധ്യമപ്രവർത്തകർക്കൊപ്പം മമ്മൂട്ടി
മമ്മൂട്ടിയുടെ വാക്കുകൾ -
''എന്നിലെ നടനെ ഞാൻ ചവിട്ടിതേയ്ക്കാറില്ല. മാക്സിമം ഞാൻ എന്തെങ്കിലും സൗകര്യം ചെയ്ത് കൊടുക്കാറേയുള്ളൂ. കിട്ടുന്ന അവസരങ്ങളൊന്നും ഉപേക്ഷിക്കാറില്ല. സാധ്യതകളൊന്നും തള്ളിക്കളയില്ല. ഒന്നും കിട്ടിയില്ലെങ്കിലും അഭിനയിക്കാൻ തയാറാണ്. എനിക്ക് ഏറ്റവും സന്തോഷമുള്ളതും ആനന്ദമുണ്ടാക്കുന്നതും ഈ ജോലി ചെയ്യുമ്പോഴാണ്, പൈസ കിട്ടുമ്പോഴല്ല.''
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...