കൊച്ചി: മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച ചിത്രം നൻപകൽ നേരത്ത് മയക്കം സിനിമ തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യും. എന്നാൽ സിനിമയ്ക്കായി അൽപം കാത്തിരിക്കണമെന്നാണ് സിനിമയുടെ നിർമാണ കമ്പനിയായ 'മമ്മൂട്ടി കമ്പനി' അറിയിച്ചരിക്കുന്നത്. നൻപകൽ നേരത്ത് മയക്കം സിനിമ തിയറ്ററുകളിൽ ഉടൻ എത്തുമെന്ന് മമ്മൂട്ടി കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. മമ്മൂട്ടി തന്റെ ഔദ്യോഗിക സോഷ്യൽ മീഡയി പേജുകളുടെ പ്രൊഫൈൽ ചിത്രം മാറ്റി കൊണ്ടാണ് ചിത്രം ഉടൻ തിയറ്ററുകളിലേക്കെത്തുന്നു എന്ന് സൂചന നൽകിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിക്കൊപ്പം ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് നൻപകൽ നേരത്ത് മയക്കം നിർമിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

"അൽപം കൂടി കാത്തിരിക്കൂ, ഉച്ച നേരത്തെ സ്വപ്നം പോലെ, അയാൾ വന്ന് നിങ്ങളുടെ മനസ്സ് കവർന്നെടുക്കും" എന്ന കുറിപ്പെഴുതിയാണ് മമ്മൂട്ടി കമ്പനി നൻപകൽ നേരത്ത് മയക്കം സിനിമയുടെ ഏറ്റവും പുതിയ പോസ്റ്റർ പങ്കുവച്ചത്. ചിത്രം കേരള അന്തരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശനം നടത്തിയതിന് ശേഷം തിയറ്ററുകളിൽ റിലീസ് ചെയ്യാനായിരുന്നു അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.


ALSO READ : Ennalum Nteliya Movie : "ലൈഫ് എന്ജോയ് ചെയ്യ്"; ചിരിപ്പിക്കാൻ സുരാജും കൂട്ടരും എത്തുന്നു, എന്നാലും ന്റളിയ ടീസർ പുറത്തുവിട്ടു



തിരുവനന്തപുരത്ത് പുരോഗമിച്ചുകൊണ്ടിരിക്കുന്ന 27-ാമത് സംസ്ഥാന ചലച്ചിത്ര മേളയിലാണ് മമ്മൂട്ടി ചിത്രം ആദ്യം പ്രദർശിപ്പിച്ചത്. ഐഎഫ്എഫ്കെയുടെ മത്സരവിഭാഗത്തിൽ തിരിഞ്ഞെടുത്ത ചിത്രം മേളയുടെ മൂന്ന് ദിവസങ്ങളിലായി പ്രദർശിപ്പിച്ചിരുന്നു. മമ്മൂട്ടി എൽജെപി ചിത്രം കാണുന്നതായി നിരവധി പേരാണ് തിയറ്ററുകളിൽ തടിച്ച് കൂടിയത്. നീണ്ട ക്യൂവായിരുന്നു പ്രദർശനം നടത്തുന്ന തിയറ്ററുകൾക്ക് മുന്നിൽ കാണപ്പെട്ടത്.


എൽജെപിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തമിഴ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം പഴനി കന്യാകുമാരി എന്നിവടങ്ങളിൽ വെച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയാക്കത്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യൻ, അശോകൻ, വിപിൻ അറ്റ്ലി, രാജേഷ് ശർമ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. മമ്മൂട്ടിയുടെ പേരൻപ്, പുഴു എന്നീ ചിത്രങ്ങളുടെ ഛായഗ്രഹണം നിർവഹിച്ച തേനി ഈശ്വറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ദീപു ജോസഫാണ് എഡിറ്റർ. രംഗനാഥ് രംവിയാണ് സൗണ്ട് ഡിസൈനിങ്.


എഡിറ്റർ: ദീപു ജോസഫ്, ചീഫ് അസോസിയേറ്റ്.: ടിനു പാപ്പച്ചൻ, ലൈൻ പ്രൊഡ്യൂസർമാർ: ആൻസൺ ആന്റണി, സുനിൽ സിംഗ്, കലാസംവിധാനം: ഗോകുൽ ദാസ്, മേക്കപ്പ്: റോനെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ശബ്ദമിശ്രണം: ഫസൽ എ ബാക്കർ, കളറിസ്റ്റ് : ലിജു പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ: എൽ ബി ശ്യാംലാൽ, വസ്ത്രാലങ്കാരം: മെൽവി ജെ, സ്റ്റിൽ: അർജുൻ കല്ലിങ്കൽ, ഡിസൈൻ: ബൽറാം ജെ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.