Hyderabad : മമ്മൂട്ടി (Mammootty) വീണ്ടും മറ്റൊരു അന്യഭാഷ ചിത്രത്തിനായി ഡേറ്റ് നൽകി. ആന്ധ്യ പ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ കഥപറഞ്ഞ യാത്രയ്ക്ക് ശേഷം വീണ്ടും തെലുഗു സിനിമയിലേക്ക് (Telugu Film) തന്നെയാണ് മലയാളത്തിന്റെ മെഗ സ്റ്റാർ ഡേറ്റ് നൽകിയിരിക്കുന്നത്. 
 
തെലുഗു സൂപ്പർ സ്റ്റാർ നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനിയുടെ (Akhil Akkineni) ഏജന്റ് (Agent) എന്ന് ചിത്രത്തിലാണ് മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്നത്. മലയാളത്തിന് പുറത്ത് നായകനോ നായക തുല്യ വേഷങ്ങൾ മാത്രം കൈകാര്യം ചെയ്തിട്ടുള്ള മമ്മൂട്ടി ഏജന്റിൽ ഏത് തരത്തിലുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുകയെന്നത് അറിയാൻ ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ : Puzhu Movie Packup | 'പുഴുവിന്റെ' ചിത്രീകരണം പൂര്‍ത്തിയായി, ഇനി റിലീസിനായി കാത്തിരിപ്പ്


ചിത്രത്തിന്റെ ഷൂട്ടിങിനായി  മമ്മൂട്ടി നാളെ കഴിഞ്ഞ് ഒക്ടോബർ 20ന് യൂറോപ്പിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ ഏജന്റിന്റെ യൂറോപ്പിലുള്ള ചിത്രീകരണം പുരോഗമിക്കുകയാണ്. നവംബർ ആദ്യ വാരം വരെയാണ് യൂറോപ്പിലെ ഷൂട്ടിങ്. തുടർന്ന് ഹൈദരാബാദ്  വിശാഖപട്ടണം എന്നിവടങ്ങളിലായി ബാക്കി ഷെഡ്യൂൾ തീരുമാനിച്ചിരിക്കുന്നത്.


ALSO READ : Mukesh Speaking : മമ്മൂട്ടിയയോട് മാപ്പ് പറഞ്ഞ് മുകേഷ് സ്പീക്കങിന്റെ ആദ്യ എപ്പിസോഡ് പങ്കുവെച്ച് മുകേഷ്


സുരേന്ദഡ റെഡ്ഡിയാണ് ചിത്രത്തിന്റെ സംവിധായകൻ. ഹിപ്ഹോപ് തമിഴായാണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. ഹോളിവുഡ് ത്രില്ലർ സീരിസായിരുന്ന ബോണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. ഡിസംബറിൽ ക്രിസ്മസിന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.


ALSO READ : Mammootty Birthday: മമ്മൂട്ടിയെന്ന് പറഞ്ഞാൽ കൂവുന്ന ഒരു കാലം, 13 സീനുകൾ മാത്രം എഴുതി പോക്കറ്റിലിട്ട് അന്ന് ഡെന്നീസ് ജോസഫും,ജോഷിയും ഡൽഹിക്ക് ഫ്ലൈറ്റ് കയറി


മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒരുമിക്കുന്ന പുഴു എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തീകരിച്ചതിന് ശേഷമാണ് നടൻ യൂറോപ്പിലേക്ക് തിരിക്കാൻ ഒരുങ്ങുന്നത്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും ഏറ്റെടുത്തിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ചെയ്തിരിക്കുന്നത് റത്തീന ഷർഷാദാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.