Puzhu Movie : 'മമ്മൂട്ടിയുടെ മുമ്പിൽ പാർവതി തിരുവോത്ത് കൈയ്യും കെട്ടി നിൽക്കുന്നു' പുഴു സിനിമയുടെ സെക്കൻഡ് ലുക്ക് പുറത്ത് വിട്ടു

Puzhu Movie കേന്ദ്ര കഥാപാത്രമായി എത്തുന്ന മമ്മൂട്ടിയും പാർവതി തിരുവോത്തും തന്നെയാണ് സിനിമയുടെ പുതിയ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 9, 2021, 07:26 PM IST
  • നവാഗതയായ രതീന ഷെർഷാദാണ് സംവിധാനം.
  • മമ്മൂട്ടിയുടെ എല്ലാ സിനിമയിലും മേക്കപ്പ് മാനായ എസ് ജോർജാണ് ചിത്രം നിർമിക്കുന്നത്.
  • മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനാണ് സഹനിർമാതാവ്.
  • രതീന സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹർഷദും സുഫാസ് ഷറഫും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Puzhu Movie : 'മമ്മൂട്ടിയുടെ മുമ്പിൽ പാർവതി തിരുവോത്ത് കൈയ്യും കെട്ടി നിൽക്കുന്നു' പുഴു സിനിമയുടെ സെക്കൻഡ് ലുക്ക് പുറത്ത് വിട്ടു

Kochi : മമ്മൂട്ടിയും (Mammootty) പാർവതി തിരുവോത്തും (Parvathy Thiruvothu) ആദ്യമായി ഒന്നിക്കുന്ന ചിത്രം പുഴുവിന്റെ (Puzhu Movie) സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന മമ്മൂട്ടിയും പാർവതി തിരുവോത്തും തന്നെയാണ് സിനിമയുടെ പുതിയ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. നവാഗതയായ രതീന ഷെർഷാദാണ് സംവിധാനം.

മമ്മൂട്ടിയുടെ മുമ്പിൽ നിൽക്കുന്ന പാർവതിയെയും ഒരു ബാല താരം വാസുദേവ് സജീഷിനെയും ചിത്രത്തിൽ രണ്ടാമത്തെ പോസ്റ്റിറിൽ അവതരിപ്പിച്ചിരിക്കുന്നത്. പുഴുവിൽ മമ്മൂട്ടി ഒരു പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് ഫസ്റ്റ് ലുക്കിലൂടെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.

ALSO READ : Puzhu Movie : മമ്മൂട്ടിയുടെ കൈയ്യിൽ പിസ്റ്റൽ കണ്ണിൽ ഭയം, പുഴു സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടു

മമ്മൂട്ടിയുടെ എല്ലാ സിനിമയിലും മേക്കപ്പ് മാനായ എസ് ജോർജാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനാണ് സഹനിർമാതാവ്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Puzhu Movie (@puzhumovieofficial)

ALSO READ : Mammootty - Parvathy Thiruvothu : മമ്മൂട്ടി-പാർവതി തിരുവോത്ത് ചിത്രം പുഴുവിന്റെ ചിത്രീകരണം ആരംഭിച്ചു; സഹനിർമ്മാതാവായി Dulquer

ഓഗസ്റ്റിലായിരുന്നു ചിത്രത്തിന് ഷൂട്ടിങ് ആരംഭിച്ചത്. നിലവിൽ ഷൂട്ടിങ് പുരോഗമിക്കുകയാണ്. കഴിഞ്ഞ മാസം അമൽ നീരദ് ചിത്രം ഭീഷ്മറുടെ ഷെഡിയൂൾ തീർത്താണ് മമ്മൂട്ടി പുഴുവിന്റെ സംഘത്തിനൊപ്പം ചേർന്നത്.

രതീന സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹർഷദും സുഫാസ് ഷറഫും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയിയാണ് സംഗീതം നൽകുന്നത്. തേനി ഈശ്വരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

ALSO READ : Kaarthik Shankar: കാർത്തിക് ശങ്കർ സംവിധായകനാകുന്നു, ആദ്യ ചിത്രം തെലുങ്കിൽ

മമ്മൂട്ടിയെ മുമ്പ് കസബ എന്ന സിനിമയിലെ സംഭാഷണങ്ങളുടെ പേരിൽ പാർവതി തിരുവോത്ത് വിമർശിച്ചിരുന്നു. അതിന് ശേഷം ട്രോളന്മാരുടെയും മമ്മൂട്ടി ആരാധകരുടെയും വൻ ആക്രമണമാണ് പാർവതിക്ക് നേരിടേണ്ടി വന്നിരുന്നത്. ഇപ്പോൾ രണ്ട് പേരും ഒന്നിച്ച് പുതിയ സിനിമയിൽ അഭിനയിക്കുന്ന സിനിമ പുറത്തെത്താൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News