'ധാരാവി ദിനേശ്' എന്ന കഥാപാത്രമായ് ദിലീഷ് പോത്ത‌ൻ വേഷമിട്ട ശ്രീകുമാർ പൊടിയൻ ചിത്രം 'മനസാ വാചാ' പ്രേക്ഷകപ്രീതി നേടി തിയറ്ററുകളിൽ പ്രദർശനം തുടരുന്നു. കാഴ്ചക്കാരിൽ നിന്നും ​ഗംഭീര അഭിപ്രായങ്ങളാണ് ചിത്രം ഏറ്റുവാങ്ങുന്നത്. ഇപ്പോഴിതാ പ്രേക്ഷകർക്കായ് ചിത്രത്തിലെ 'കഥ പറയും' എന്ന ​ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് സുനിൽ കുമാർ പി കെ സം​ഗീതം പകർന്ന ​ഗാനം വിജയ് യേശുദാസാണ് ആലപിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തൃശൂരിന്റെ പശ്ചാത്തലത്തിൽ ഒരു കള്ളന്റെ കഥയാണ് ചിത്രം പറയുന്നത്. മജീദ് സയ്ദിന്റെതാണ് തിരക്കഥ. മലയാളത്തിലെ പുതിയ ഫിലിം പ്രൊഡക്ഷൻ കമ്പനിയായ 'സ്റ്റാർട്ട് ആക്ഷൻ കട്ട്' നിർമ്മാണം വഹിച്ച ചിത്രത്തിന്റെ സഹനിർമ്മാതാവ് ഒനീൽ കുറുപ്പാണ്. നിലവിൽ അമേരിക്കയിലും ഇന്ത്യയിലും ഓഫീസുള്ള ഈ നിർമ്മാണ കമ്പനിയുടെ ആദ്യ സംരംഭമാണ് 'മനസാ വാചാ'. 


പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തിയ 'മനസാ വാചാ' മോഷണം ഇതിവൃത്തമാക്കി ഒരുക്കിയ സിനിമയാണ്. ഇതൊരു മുഴുനീള കോമഡി എന്റർടൈനറാണ്. ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട ട്രെയിലർ, ടീസർ, പ്രൊമോ സോങ്ങ് എന്നിവ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സുനിൽ കുമാർ പി കെ വരികളും സംഗീതവും ഒരുക്കി 'മനസാ വാചാ കർമ്മണാ' എന്ന പേരിൽ റിലീസ് ചെയ്ത പ്രൊമോ സോങ്ങ് ജാസി ഗിഫ്റ്റാണ് ആലപിച്ചത്. മിനി സ്‌ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ പൊടിയന്റെ ആദ്യ സംവിധാന ചിത്രമാണിത്. 


ALSO READ:  കമൽഹാസന്റെ മക്കൾ നീതി മയ്യം ഡിഎംകെയിൽ ചേർന്നു; രാജ്യസഭയിൽ ഒരു സീറ്റ് ലഭിക്കും


ഛായാഗ്രഹണം: എൽദോ ഐസക്ക്, ചിത്രസംയോജനം: ലിജോ പോൾ, സംഗീതം: സുനിൽകുമാർ പി കെ, പ്രൊജക്ട് ഡിസൈൻ: ടിൻ്റു പ്രേം, കലാസംവിധാനം: വിജു വിജയൻ വി വി, മേക്കപ്പ്: ജിജോ ജേക്കബ്, വസ്ത്രാലങ്കാരം: ബ്യൂസി ബേബി ജോൺ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: നിസീത് ചന്ദ്രഹാസൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ഐക്കരശ്ശേരി, ഫിനാൻസ് കൺട്രോളർ: നിതിൻ സതീശൻ, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി കെ, സ്റ്റിൽസ്: ജെസ്റ്റിൻ ജെയിംസ്, വിഎഫ്എക്സ്: പിക്ടോറിയൽ വിഎഫ്എക്സ്, ഐ സ്ക്വയർ മീഡിയ, കളറിസ്റ്റ്: രമേഷ് അയ്യർ, ഡിഐ എഡിറ്റർ: ഗോകുൽ ജി ഗോപി, ടുഡി ആനിമേഷൻ: സജ്ഞു ടോം, ടൈറ്റിൽ ഡിസൈൻ: സനൂപ് ഇ സി, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, കോറിയോഗ്രഫി: യാസെർ അറഫാത്ത, പിആർ& മാർക്കറ്റിങ്: തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്.