ഐശ്വര്യ റായ് ബച്ചനെയും ചിയാൻ വിക്രമിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മണിരത്‌നം പുതിയ ചിത്രം ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ടുകൾ. മണിരത്‌നം, ഐശ്വര്യ റായ് ബച്ചൻ, ചിയാൻ വിക്രം എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രം ഒരു പ്രണയകഥയാണെന്നാണ് സൂചന. 


COMMERCIAL BREAK
SCROLL TO CONTINUE READING

മണിരത്‌നം നിലവിൽ കമല്‍ ഹാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ്. ജയമോഹനും മണിരത്‌നവും ചേര്‍ന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. 1987 ല്‍ റിലീസ് ചെയ്ത നായകൻ എന്ന ചിത്രത്തിന് ശേഷം മണിരത്‌നവും കമൽ ഹാസനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഈ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും മണിരത്നം വിക്രം-ഐശ്വര്യ റായ് ചിത്രം ആരംഭിക്കുക.


2010ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം രാവണിലും അതിന്റെ ഹിന്ദി പതിപ്പിലുമാണ് ഐശ്വര്യയും വിക്രമും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ വീരയ്യ എന്ന നക്‌സലൈറ്റിന്റെ കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിച്ചത്. രാഗിണി സുബ്രഹ്മണ്യം എന്ന കഥാപാത്രമായാണ് ഐശ്വര്യ റായ് ചിത്രത്തിൽ എത്തിയത്.


ALSO READ: BoyapatiRAPO: ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന "ബോയപതിരാപോ"; മോഷൻ ടീസർ പുറത്ത്


വിക്രമിന്റെ കഥാപാത്രത്തെ ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ അഭിഷേക് ബച്ചനാണ് അവതരിപ്പിച്ചത്. രാഗിണിയുടെ ഭര്‍ത്താവ് ദേവ് പ്രതാപ് കുമാര്‍ എന്ന പോലീസ് കഥാപാത്രത്തെയാണ് ഹിന്ദി പതിപ്പില്‍ വിക്രം അവതരിപ്പിച്ചത്. അതേസമയം, മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ സീരീസിന്റെ രണ്ടാം ഭാഗം ബോക്‌സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്.


ഐശ്വര്യ റായ് ബച്ചൻ, കാർത്തി, വിക്രം, തൃഷ കൃഷ്ണൻ, ശോഭിത ധൂലിപാല, വിക്രം തുടങ്ങി  വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. 1955-ൽ കൽക്കി കൃഷ്ണമൂർത്തി രചിച്ച പൊന്നിയിൻ സെൽവൻ നോവലിനെ അടിസ്ഥാനമാക്കിയാണ് പൊന്നിയിൻ സെൽവൻ ഒരുക്കിയത്. രണ്ട് ഭാഗങ്ങളുള്ള പരമ്പരയായാണ് പൊന്നിയിൻ സെൽവൻ ഒരുക്കിയത്.


ചോള രാജകുമാരൻ അരുൾമൊഴിവർമ്മന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. പൊന്നിയിന്‍ സെല്‍വനില്‍ നന്ദിനി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ റായ് അവതരിപ്പിച്ചത്. ചോള രാജകുമാരനായ ആദിത്യ കരികാലന്റെ വേഷത്തിലാണ് ചിയാൻ വിക്രം എത്തിയത്. നന്ദിനിയും ആദിത്യകരികാലനും തമ്മിലുള്ള പ്രണയവും പ്രണയം തകരുമ്പോൾ ഉണ്ടാകുന്ന ശത്രുതയും ചോള സാമ്രാജ്യത്തിനെതിരെ നടക്കുന്ന ഗൂഢാലോചനയും ഇതിവൃത്തമാക്കിയാണ് ചിത്രം ഒരുക്കിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.