BoyapatiRAPO: ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന "ബോയപതിരാപോ"; മോഷൻ ടീസർ പുറത്ത്

BoyapatiRAPO Teaser: രാം പൊതിനേനിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് മോഷൻ ടീസർ റിലീസ്  ചെയ്തത്. ഓരോ ഫ്രെയിമിലും ബോയപതിയുടെ ട്രേഡ്മാർക്കും രാമിന്റെ മികച്ച സ്‌ക്രീൻ പ്രസൻസും കാണാം.

Written by - Zee Malayalam News Desk | Last Updated : May 15, 2023, 01:02 PM IST
  • സീ സ്റ്റുഡിയോസ് സൗത്തും പവൻ കുമാറും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്
  • ചിത്രം ഒക്ടോബർ 20ന് ദസറ നാളിൽ റിലീസ് ചെയ്യും
  • ഹിന്ദി, കന്നഡ, തെലുഗ്, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്
BoyapatiRAPO: ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന "ബോയപതിരാപോ"; മോഷൻ ടീസർ പുറത്ത്

ഹിറ്റ് സംവിധായകൻ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന "ബോയപതിരാപോ"യുടെ മോഷൻ ടീസർ പുറത്തിറക്കി. രാം പൊതിനേനിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് മോഷൻ ടീസർ റിലീസ്  ചെയ്തത്. അത്യധികം ഗംഭീരമായി തുടക്കം കുറിക്കുന്ന ടീസറിൽ രാം പൊതിനേനിയുടെ മാസ്സ് വരവും കാണാം.

സദർ ഉത്സവത്തിന് ഒരു വലിയ പോത്തിനെ കൊണ്ടുവരുകയും അവിടെ ഗുണ്ടകളോട് അടിയുണ്ടാക്കുന്നതുമാണ് ടീസറിൽ കാണിക്കുന്നത്. ഓരോ ഫ്രെയിമിലും ബോയപതിയുടെ ട്രേഡ്മാർക്കും രാമിന്റെ മികച്ച സ്‌ക്രീൻ പ്രസൻസും കാണാം. ചിത്രത്തിൽ ശ്രീലീല പ്രധാന വേഷത്തിലെത്തുന്നു. വേറെ ഒരു ചിത്രത്തിലും കാണാത്ത അത്രയധികം മാസ് ഗെറ്റപ്പിലാണ് രാം ടീസറിൽ എത്തുന്നത്.

ടീസറിലെ മാസ്സ് ഡയലോഗ് തിയേറ്ററിൽ കോളിളക്കം ഉണ്ടാക്കും എന്നത് നിസംശയം പറയാം. ശ്രീനിവാസ സിൽവർ സ്‌ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരി നിർമിക്കുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രം കൂടിയാകും ഇത്. സീ സ്റ്റുഡിയോസ് സൗത്തും പവൻ കുമാറും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ക്യാമറ- സന്തോഷ് ദെതകെ, മ്യൂസിക്- തമൻ, എഡിറ്റിങ്- തമ്മു രാജു. ചിത്രം ഒക്ടോബർ 20ന് ദസറ നാളിൽ റിലീസ് ചെയ്യും. ഹിന്ദി, കന്നഡ, തെലുഗ്, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. പിആർഒ- ശബരി.

'മസാല ദോശ മൈസൂർ അക്ക'; പുതിയ ചിത്രം പ്രഖ്യാപിച്ച് ബിടെക്കിന്റെ സംവിധായകൻ

അസിഫ് അലി ചിത്രം ബിടെക്കിന്റെ സംവിധായകനും നടനുമായ മൃദുൽ നായർ തന്റെ പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'മസാല ദോശ മൈസൂർ അക്ക' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ദ ഫിലിമി ജോയിന്റ് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. സജീ മോൻ പ്രഭാകറും മൃദുലും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ചിത്രം 2024 ജനുവരിയിൽ റിലീസ് ചെയ്യും.

അതേസമയം മൃദുൽ- സജീ മോൻ പ്രഭാകർ കൂട്ടുകെട്ടി ഒരുങ്ങുന്ന മറ്റൊരു ചിത്രം കാസർഗോൾഡ് റിലീസിന് തയ്യാറെടുക്കുകയാണ്. അസിഫ് അലി തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അടുത്തിടെ ചിത്രത്തിലെ ഗാനം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. താനാരോ' എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. നിരഞ്ജ് സുരേഷ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് വൈശാഖ് സുഗുണൻ ആണ്. നിരഞ്ജ് സുരേഷ്, തങ്കച്ചൻ അഭി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നാടൻ പാട്ട് ശൈലിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

ആസിഫ് അലിയെ കൂടാതെ സണ്ണി വെയ്ൻ,വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാസർഗോൾഡ്. മുഖരി എന്റർടൈയ്മെന്റസും യൂഡ്‌ലീ ഫിലിംസുമായി സഹകരിച്ച് സരിഗമയാണ് ചിത്രം നിർമ്മിക്കുന്നത്. സിദ്ദിഖ്,  ധ്രുവൻ,അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് ചിത്രത്തിലെ  മറ്റു പ്രമുഖ താരങ്ങൾ.

കോ-പ്രൊഡ്യൂസർ-സഹിൽ ശർമ്മ. ജെബിൽ ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സജിമോൻ പ്രഭാകർ തിരക്കഥ സംഭാഷണമെഴുതുന്നു. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക്, വിഷ്ണു വിജയ്,നിരഞ്ജ് സുരേഷ് എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ-മനോജ് കണ്ണോത്ത്,  കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മസ്ഹർ ഹംസ,സ്റ്റിൽസ്- റിഷാദ് മുഹമ്മദ്,പ്രൊമോ സ്റ്റിൽസ്-രജീഷ് രാമചന്ദ്രൻ, പരസ്യകല-എസ് കെ ഡി ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, ബിജിഎം-വിഷ്ണു വിജയ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ,പ്രണവ് മോഹൻ,പി ആർ ഒ-ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News