അടുത്തിടെയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് മലയാളത്തിന്‍റെ പ്രിയ താരം മഞ്ജു വാര്യര്‍... 


COMMERCIAL BREAK
SCROLL TO CONTINUE READING

ദിവസങ്ങള്‍ക്കുമുന്‍പാണ്  വൈറ്റ് ടോപ്പും മുട്ടോപ്പം  ഇറക്കമുള്ള  ബ്ലാക്ക് സ്കർട്ടും ഒപ്പം  സ്റ്റൈലിഷ് ഹെയർസ്‌റ്റൈലില്‍  തന്‍റെ പുതിയ ചിത്രം ചതുർമുഖത്തിന്‍റെ പ്രസ് കോൺഫറൻസിനെത്തി മഞ്ജു വാര്യര്‍ (Manju Warrier) ഏവരെയും അമ്പരപ്പിച്ചത്, ആ അമ്പരപ്പ്  മാറും മുന്‍പ് അടുത്ത  surprise സുമായി  എത്തിയിരിയ്ക്കുകയാണ്  മലയാളത്തിന്‍റെ  സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍... !!


Also read: ദിവസം കൂടുന്തോറും പ്രായം കുറയുന്ന മഞ്ജു വാര്യര്‍..!! ആരാധകരെ അമ്പരപ്പെടുത്തി കിടിലന്‍ മേക്ക് ഓവറില്‍ താരം


മഞ്ജു വാര്യരുടെ  cute Look കണ്ട് അമ്പരന്നവര്‍ക്കായി മറ്റൊന്നുകൂടി...   ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മഞ്ജു വാര്യരുടെ   സൂപ്പര്‍  ബൈക്ക് യാത്രയാണ്. സൂപ്പർ ബൈക്ക് ഓടിക്കാൻ അറിയില്ല  എങ്കിലും ,  പിന്നിലിരുന്നുള്ള യാത്ര ആസ്വദിക്കുകയാണ് മഞ്ജു...!


വ്ളോഗർ മല്ലു ട്രാവലറുടെ ബൈക്കിലാണ് മഞ്ജുവിന്‍റെ Super Bike Ride...!! ഏറെ രസകരമായത് ഹെൽമെറ്റും വച്ച് തന്‍റെ  ബൈക്കിനു പിന്നിൽ ഇരിക്കുന്ന യുവതി ഗേൾ ഫ്രണ്ട് അല്ല  എന്ന് ഫോളോവേഴ്‌സിനോട്  വിളിച്ചു പറയുന്ന  മല്ലു ട്രാവലറാണ്....!! 


Also read: Manju Warrier ടെ ഫോട്ടോഗ്രാഫറെ തപ്പി Social Media, തന്റെ ചിത്രം എടുത്തത് മലയാള സിനിമയിലെ ഏറ്റവും പ്രഗൽഭ്യനായ Photographer റെന്ന് നടി


എന്തായാലും മഞ്ജുവിന്‍റെ ബൈക്ക് യാത്ര  സോഷ്യല്‍ മീഡിയയില്‍ വൈറലാണ്, ഇതിനോടകം   ഇരുപതു ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്...!! 


ടെക്നോ- ഹൊറർ വിഭാഗത്തിൽപ്പെടുന്ന മഞ്ജു വാര്യരുടെ  ചിത്രം 'ചതുർമുഖം' തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.


മഞ്ജു വാര്യരും സണ്ണി വെയ്‌നും ഒന്നിക്കുന്ന ചിത്രമാണ്‌  ചതുർമുഖം (Chathurmugham).  കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, ഏറെ കൗതുകവും നിറഞ്ഞ ചതുർമുഖം ടെക്നോ-ഹൊറർ വിഭാഗത്തിലുള്ള ചലച്ചിത്രം ആണ്.  


Also read: അത് ബാധ കൂടിയതാണോ? സസ്പെൻസ് നിറച്ച് ചതുർ മുഖത്തിൻറെ ട്രെയിലർ


രഞ്ജിത്ത് കമല ശങ്കറും, സലീൽ വിയും ഒന്നിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ  നിർമ്മാണം ജിസ് ടോംസ് മൂവിയുടെ ബാനറിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസും  ജിസ് ടോംസും, ജസ്റ്റിൻ തോമസും ചേര്‍ന്നാണ്.