മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഫൂട്ടേജ്". സിനിമയുടെ ചിത്രീകരണം തൃശൂർ ചിമ്മിനി ഡാം സമീപം ആരംഭിച്ചു. മഞ്ജു വാര്യർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റരായിരുന്നു സൈജു ശ്രീധരൻ. സിനിമയിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോ പ്രൊഡ്യൂസർ-രാഹുല്‍ രാജീവ്, സൂരജ് മേനോന്‍, ലൈൻ പ്രൊഡ്യൂസര്‍- അനീഷ് സി സലിം. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ഛായാഗ്രഹണം നിർവഹിക്കുന്നത് ഷിനോ സ് ആണ്. എഡിറ്റര്‍-സൈജു ശ്രീധരന്‍. പ്രൊഡക്ഷൻ കണ്‍ട്രോളർ-കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം-അപ്പുണ്ണി സാജന്‍.


Also Read: Mohanlal Birthday: 'പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ..' മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് മമ്മൂട്ടി


 


മേക്കപ്പ്-റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്,സ്റ്റിൽസ്-രോഹിത് കൃഷ്ണൻ,സ്റ്റണ്ട്- ഇര്‍ഫാന്‍ അമീര്‍, വി എഫ് എക്‌സ്- മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്,സൗണ്ട് ഡിസൈന്‍-നിക്‌സണ്‍ ജോര്‍ജ്, സൗണ്ട് മിക്‌സ്- ഡാന്‍ ജോസ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രിനിഷ് പ്രഭാകരന്‍, പ്രൊജക്ട് ഡിസൈന്‍- സന്ദീപ് നാരായണ്‍, ഗാനങ്ങള്‍- ആസ്വെകീപ്സെര്‍ച്ചിംഗ്, പശ്ചാത്തല സംഗീതം- സുഷിന്‍ ശ്യാം, പ്രൊഡക്ഷൻ മാനേജർ-രാഹുൽ രാജാജി, ജിതിൻ ജൂഡി, ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയാണ് ഈ സിനിമയിൽ ഉപയോഗിക്കുന്നത്. പി ആർ ഒ-എ.എസ് ദിനേശ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.