Manjummel Boys OTT Platform : മലയാള സിനിമയെ ചരിത്രത്തിൽ ആദ്യമായി 200 കോടി ക്ലബിൽ എത്തിച്ച സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. കേരളത്തിന് പുറത്ത് തമിഴ്നാട്ടിലും കർണാടകയിലുമായി മികച്ച കളക്ഷൻ നേടിയെടുത്ത ചിത്രം കളക്ഷനിൽ പുതിയ റെക്കോർഡുകൾ സ്ഥാപിക്കുകയാണ്. റിലീസായി ഒരു മാസം പിന്നിടുന്ന ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് നിരവധി പേർ. തിയറ്ററിൽ വിസ്മയം തീർത്ത സിനിമ ഒരിക്കൽ കൂടി കാണാൻ നിരവധി പേരാണ് ചിത്രം ഒടിടിയിൽ എത്താൻ കാത്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മഞ്ഞുമ്മൽ ബോയ്സ് ഒടിടി


റിലീസിന് മുമ്പ് മഞ്ഞുമ്മൽ ബോയ്സിന്റെ ഒടിടി അവകാശം ആരും സ്വന്തമാക്കിയിരുന്നില്ല. റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന് ബോക്സ്ഓഫീസിൽ മികച്ച പ്രതികരണം ലഭിച്ചതോടെയാണ് മഞ്ഞുമ്മ ബോയ്സിന്റെ ഒടിടി അവകാശത്തിന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ രംഗത്തെത്തിയത്. ദക്ഷിണേന്ത്യൻ സിനിമകളുടെ ട്രേഡ് അനലിസ്റ്റായ ശ്രീധർ പിള്ള പങ്കുവെക്കുന്ന വിവരപ്രകാരം സ്റ്റാർ നെറ്റ്വർക്കാണ് മഞ്ഞുമ്മൽ ബോയ്സിന്റെ ഒടിടി, സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അതിനാൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാകും മഞ്ഞുമ്മൽ ബോയ്സിന്റെ ഒടിടി റിലീസ്.


ALSO READ : OTT Releases : ഓസ്ലർ മുതൽ ഫൈറ്റർ വരെ; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ


അതേസമയം ചിത്രം എന്ന് ഒടിടിയിൽ എത്തുമെന്ന കാര്യത്തിൽ ധാരണയായില്ല. കൂടാതെ ഈ റിപ്പോർട്ടുകൾ സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം സിനിമയുടെ അണിയറപ്രവർത്തകരോ ഒടിടി പ്ലാറ്റ്ഫോമോ സ്ഥിരീകരിച്ചിട്ടില്ല. മഞ്ഞുമ്മൽ ബോയ്സിന് പുറമെ മികച്ച കളക്ഷൻ റെക്കോർഡുള്ള പ്രേമലുവിന്റെ ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളതും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രേമലു ഒടിടിയിൽ വിഷുവിനെത്തുമെന്നാണ് സൂചന. അതിനാൽ മഞ്ഞുമ്മൽ ബോയ്സ് ഒടിടി എത്താൻ ഇനി സമയമെടുത്തേക്കും.


മഞ്ഞുമ്മൽ ബോയ്സ്


മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ ചിത്രമായി മാറി മഞ്ഞുമ്മൽ ബോയ്സ്. കഴിഞ്ഞ വർഷം ഇറങ്ങിയ 2018 എന്ന സിനിമയുടെ 175 കോടിയെന്ന് കളക്ഷൻ മറികടന്ന മഞ്ഞുമ്മൽ ബോയ്സ് ഈ 19-ാം തീയതി 200 കോടി ക്ലബിൽ പ്രവേശിക്കുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം 20 കോടിയോളമാണ് ചിത്രത്തിന്റെ നിർമ്മാണ ചിലവ്. സൂപ്പർ സ്റ്റാറുകളില്ലാതെയാണ് ഒരു ചിത്രം മലയാളത്തിന്റെ നെറുകയിലെത്തിയിരിക്കുന്നത് എന്നതാണ് സവിശേഷത.


50 കോടിയിൽ അധികമാണ് തമിഴ്നാട് ബോക്സ്ഓഫീസിൽ ഇതുവരെ മഞ്ഞുമ്മൽ ബോയ്സിന് നേടാനായിട്ടുള്ളത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഡബ് ചെയ്യാത്ത ഒരു മലയാളം ചിത്രം തമിഴ്നാട് ബോക്സ്ഓഫീസിൽ ഇത്രയും വലിയ നേട്ടം സ്വന്തമാക്കുന്നത്. അൽഫോൺസ് പുത്രന്റെ പ്രേമം നേടിയ 16 ഓളം കോടി കളക്ഷനും ഒരുപാട് ദൂരം തമിഴ് ബോക്സ്ഓഫീസിൽ മഞ്ഞുമ്മൽ ബോയ്സ് താണ്ടി. കൂടാതെ കന്നഡ ബോക്സ്ഓഫീസിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 10-15 ഇടയിലാണ് ഇതുവരെയുള്ള ചിത്രത്തിന്റെ കർണാടകയിൽ നിന്നുമുള്ള നേട്ടം. ഇതും കർണാടകയിൽ നിന്നും മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന കളക്ഷനായി മാറി.


ജാനെമൻ എന്ന സിനിമയ്ക്ക് ശേഷം ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്സ്'. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് 'മഞ്ഞുമ്മൽ ബോയ്സ്'ലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 


കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 2 മണിക്കൂറും 15 മിനിറ്റും ദൈർഘ്യം വരുന്ന ഈ ചിത്രത്തിന്റെ പശ്ചാത്തലം കൊടൈക്കനാലിലെ ഡെവിൾസ് കിച്ചൻ എന്നറിയപ്പെടുന്ന ഗുണാ കേവ്സാണ്. 1992-ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം 'ഗുണ'യിലെ 'കണ്മണി അൻപോട് കാതലൻ' എന്ന ഗാനവും സിനിമയുമൊക്കെ പാതിയിലേറെയും ചിത്രീകരിച്ചിരിക്കുന്നത് 'ഡെവിൾസ് കിച്ചൻ' ഗുഹയിലാണ്. 'ഗുണ' പുറത്തിറങ്ങിയതിൽ പിന്നെയാണ് ഈ ഗുഹ 'ഗുണ ഗുഹ' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. അതേ ​ഗുഹ പശ്ചാത്തലമാക്കിയ 'മഞ്ഞുമ്മൽ ബോയ്സ്' കമൽ ഹാസനുള്ള ട്രിബ്യൂട്ടാണെന്ന തരത്തിലുള്ള വിലയിരുത്തലുകളാണിപ്പോൾ പ്രേക്ഷകരിൽ നിന്നും ഉയരുന്നത്.


2006ൽ കൊടെക്കനാലിലെ ഗുണകേവിൽ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലിൽ നിന്നും പോയ യുവാക്കളുടെ യഥാർത്ഥ അനുഭവം ആടിസ്ഥാനമാക്കി ഒരുക്കിയ സിനിമയാണ് 'മഞ്ഞുമ്മൽ ബോയ്സ്'. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.