കാൺപൂരിൽ 8 പൊലീസുകാരെ നിഷ്‌കരുണം കൊലപ്പെടുത്തിയ കൊടുംകുറ്റവാളി വികാസ് ദുബെ ഇന്നലെ നടന്ന പോലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാന്‍പൂരി(Kanpur)ലേക്ക് വരുന്ന വഴി പോലീസിന്‍റെ പിടിയില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ വെടിവച്ചിടുകയായിരുന്നു എന്നാണ് യുപി (Uttar Pradesh) പോലീസ് പറയുന്നത്.  മധ്യപ്രദേശി(Madhya Pradesh)ലെ ഉജ്ജയിന്‍ ക്ഷേത്ര പരിസരത്ത് നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. 


കൊടുംകുറ്റവാളി വികാസ് ദുബെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു


ഈ ഏറ്റുമുട്ടലിനെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചതോടെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ, വികാസ് ദുബെ(Vikas Dubey)യെ കുറിച്ചും പോലീസ് എന്‍കൗണ്ടറിനെ കുറിച്ചും സിനിമയെടുക്കാന്‍ ഒരുങ്ങുകയാണെന്നു വ്യക്തമാക്കി നിര്‍മ്മാതാവ് സന്ദീപ്‌ കുമാര്‍ രംഗത്തെത്തിയിരുന്നു. 


അത് മാത്രമല്ല, ഇതുവരെ ടൈറ്റില്‍ തീരുമാനിച്ചിട്ടില്ലാത്ത ചിത്രത്തില്‍ വികാസ് ദുബെയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മനോജ്‌ വാജ്‌പേയി(Manoj Bajpayee)യാണെന്നും ഇതിന് പിന്നാലെ വാര്‍ത്തകള്‍ വന്നു. വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയ ഈ വാര്‍ത്തയെ കുരിച്ചെന്നാല്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ലഭിച്ചിരുന്നില്ല. 


NSD നിരസിച്ചത് മൂന്ന് തവണ, ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചു; വെളിപ്പെടുത്തല്‍


ഇപ്പോഴിതാ, ഈ വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് മനോജ്‌ വാജ്‌പേയി. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററി(Twitter)ലൂടെയാണ് താരത്തിന്‍റെ പ്രതികരണം. തെറ്റായ വാര്‍ത്ത -വാര്‍ത്തയുടെ ലിങ്കിനോപ്പം താര൦ കുറിച്ചു.


സുഷാന്ത് സിംഗ് രാജ്പുതി(Sushant Singh Rajput)ന്റെ 'സോന്‍ചരിയ'യിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. OTT സീരിസുകളായ 'ദി ഫാമിലി മാന്‍', 'Mrs സീരിയല്‍ കില്ലര്‍' എന്നിവയിലും താരം അഭിനയിച്ചിരുന്നു.