നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും മൂന്നു തവണ തഴഞ്ഞപ്പോള്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതായി ബോളിവുഡ് താരം മനോജ്‌ ബാജ്പെയ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ മൂന്നു തവണ അപേക്ഷിച്ച മനോജിനു മൂന്നു തവണയും നിരാശയായിരുന്നു ഫലം. മൂന്നു തവണയും അപേക്ഷ നിരസിച്ചതോടെ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നും വിഷമം മനസിലാക്കിയ സുഹൃത്തുക്കള്‍ 24 മണിക്കൂറും തനിക്കൊപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. 


മാസ്ക്കു൦ ഹെല്‍മറ്റുമില്ല; ബിജെപി നേതാവിന്‍റെ 50 ലക്ഷത്തിന്‍റെ ബൈക്കില്‍ CJI


ഗാംഗ്‌സ് ഓഫ് വാസീപൂർ, ഷൂൾ, അലിഗഡ്, സ്‌പെഷ്യൽ 26 തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് മനോജ്‌. ഒറ്റമുറി വാടയ്ക്കെടുത്ത് അവിടെ അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പമാണ് താന്‍ ആ ദിവസങ്ങള്‍ തള്ളിനീക്കിയതെന്നും താരം പറയുന്നു. 


തനിക്ക് വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും നിരവധി തവണ അപമാനിക്കപ്പെട്ടിട്ടുണ്ടെന്നും താരം പറയുന്നു. അഭിനയിച്ചുകൊണ്ടിരിക്കെ ഒരിക്കല്‍ സെറ്റില്‍ നിന്നു൦ ഇറക്കിവിട്ടെന്നും അസിസ്റ്റന്‍റ് ഡയറക്ടര്‍ തന്‍റെ ഫോട്ടോ വരെ വലിച്ചു കീറിയെന്നും താരം പറഞ്ഞു. 


സഹോദരിയെ ബലാത്സംഗം ചെയ്തു; 7 വര്‍ഷങ്ങള്‍ നീണ്ട പകയ്ക്കൊടുവില്‍... 


'ഭോസ്‌ലെ'യിലെ എന്ന ചിത്രത്തിലെ പ്രകടനത്തിന് അഭിനയത്തിന് വളരെയധികം പ്രശംസ നേടിയിട്ടുള്ള വ്യക്തിയാണ് ,മനോജ്‌. ശേഖർ കപൂറിന്‍റെ ബന്ദിറ്റ് ക്വീൻ എന്ന ചിത്രത്തിലെ പ്രകടനമാണ് മനോജ് ബാജ്‌പേയിക്ക് ആദ്യമായി ശ്രദ്ധ നേടി കൊടുത്തത്. ബോളിവുഡില്‍ നിരവധി അംഗീകാരങ്ങള്‍ ഈ ചിത്രം നേടി. 


ബാൻഡിറ്റ് ക്വീനിന് ശേഷം ബോളിവുഡ് ചിത്രങ്ങളിൽ നിന്നും നിരവധി ഓഫറുകൾ തനിക്ക് ലഭിക്കാൻ തുടങ്ങിയെന്നാണ് താരം പറയുന്നത്. മഹേഷ് ഭട്ടിന്റെ ടിവി സീരീസിലെ പ്രകടനവും ശ്രദ്ധ നേടി.