സഹോദരിയെ ബലാത്സംഗം ചെയ്തു; 7 വര്‍ഷങ്ങള്‍ നീണ്ട പകയ്ക്കൊടുവില്‍...

പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബാലാത്സംഗം ചെയ്തയാളെ തീഹാര്‍ ജയിലിനുള്ളില്‍ വച്ച് സഹോദരന്‍ കുത്തിക്കൊന്നു. 

Last Updated : Jul 1, 2020, 06:06 PM IST
  • ബലാത്സംഗത്തിനു ശേഷം സക്കീറിന്റെ സഹോദരി ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഈ സംഭവം സക്കീറിനെ ആഴത്തിൽ മുറിവേല്‍പ്പിച്ചിരുന്നു.
  • ഇതേ തുടര്‍ന്നാണ് പ്രതിയെ കൊല്ലാന്‍ സക്കീര്‍ തീരുമാനിച്ചത്. എന്നാല്‍, തീഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന ഇയാള്‍ക്കരികിലേക്ക് എത്താന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ സക്കീര്‍ മറ്റ് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു.
സഹോദരിയെ ബലാത്സംഗം ചെയ്തു; 7 വര്‍ഷങ്ങള്‍ നീണ്ട പകയ്ക്കൊടുവില്‍...

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബാലാത്സംഗം ചെയ്തയാളെ തീഹാര്‍ ജയിലിനുള്ളില്‍ വച്ച് സഹോദരന്‍ കുത്തിക്കൊന്നു. 

തിങ്കളാഴ്ച (ജൂൺ 29) ആണ് സംഭവം. 22കാരനായ സാക്കീര്‍ 28കാരനായ മെഹ്താബിനെ പല തവണ കുത്തി പരിക്കേല്‍പ്പിച്ചു എന്നാണ് പോലീസ് പറയുന്നത്. കത്തി പോലെയുള്ള മെറ്റല്‍ കക്ഷണം ഉപയോഗിച്ചാണ്‌ സക്കീര്‍ കൊല നടത്തിയത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായതെന്നാണ് പോലീസ് പറയുന്നത്. 

കടുവാക്കുന്നേല്‍ കുറുവച്ചന്‍റെ വാച്ചും ഇടിവളയും വേണോ? നേരെ വിട്ടോ ഫ്ലിപ്പ്കാര്‍ട്ടിലേക്ക്!!

2014ലാണ് ഡല്‍ഹിയിലെ അംബേദ്കർ നഗര്‍ നിവാസിയായ സക്കീറിന്‍റെ  അനുജത്തിയെ മെഹ്താബ് ബലാത്സംഗം ചെയ്തത്. തുടര്‍ന്ന്, 376 ഡി, 328, 363, 342, 120ബി  പോക്സോ സെക്ഷൻ 4 എന്നീ വകുപ്പുകള്‍ ചുമത്തി മെഹ്താബിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു ഇയാള്‍. 

ബലാത്സംഗത്തിനു ശേഷം സക്കീറിന്റെ സഹോദരി ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഈ സംഭവം സക്കീറിനെ ആഴത്തിൽ മുറിവേല്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിയെ കൊല്ലാന്‍ സക്കീര്‍ തീരുമാനിച്ചത്.

ആയിരത്തിന് പകരം പതിനായിരം; ചൈനയുടെ റെക്കോര്‍ഡ് തിരുത്തി ഇന്ത്യ!!

എന്നാല്‍, തീഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന ഇയാള്‍ക്കരികിലേക്ക് എത്താന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ സക്കീര്‍ മറ്റ് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു. പിന്നീട് ,മറ്റൊരു കൊലക്കേസുമായി ബന്ധപ്പെട്ട് തീഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന സക്കീറിനെ അടുത്തിടെ ജയില്‍ നമ്പര്‍ 8ലേക്ക് മാറ്റിയിരുന്നു.  

മുൻ വാർഡിലെ മറ്റ് തടവുകാരുമായി വഴക്കുണ്ടാക്കിയ സക്കീര്‍ ജയില്‍ നമ്പര്‍ 8ലേക്ക് തന്നെ മാറ്റണമെന്നു ആവശ്യപ്പെടുകയായിരുന്നു.ജൂൺ 29ന് രാവിലെ പ്രാർത്ഥനയ്ക്കായി തടവുകാർ പോയപ്പോഴാണ് പ്രതി കൃത്യം നിര്‍വഹിച്ചത് എന്നാണ് പോലീസ് പറയുന്നത്.

BREAKING!! ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചു; 59 ചൈനീസ് ആപ്പുകൾക്ക് നിരോധനം

ആക്രമണത്തിന് ശേഷം മെഹ്താബിനെ ഡിഡിയു ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇന്ത്യൻ പീനൽ കോഡിന്റെ (ഐപിസി) സെക്ഷൻ 302 (കൊലപാതകം) പ്രകാരം ഹരി നഗർ പോലീസ് സ്റ്റേഷനിൽ സക്കീറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Trending News