Kochi: മോഹൻലാലിൻറെ (Mohanlal) മരക്കാർ അറബിക്കടലിന്റെ സിംഹവും (Marakkar Arabikadalinte Simham) ഫഹദ് ഫാസിലിന്റെ മാലിക്കും (Malik) വലിയ പെരുന്നാൾ ദിവസമായ മെയ് 13 ന് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. മലയാളത്തിന്റെ 2 ബിഗ് ബജറ്റ് ചിത്രങ്ങളാണ് മരക്കാരും മാലിക്കും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. അതെ സമയം മാലിക്കിന്റെ ബജറ്റ് 27 കോടി രൂപയാണ്. മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രം എന്ന പ്രത്യേകത കൂടി മരയ്ക്കാരിനുണ്ട്. മാലിക്ക് ആഗോള തലത്തിൽ റിലീസ് ചെയ്യുമെന്ന് ഫഹദ് ഫാസിൽ അറിയിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Super Star Mohanlal Priyadarshan കൂട്ടികെട്ടിൽ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം Marakkar Arabikadalinte Simham നേരത്തെ  മാർച്ച് 26ന് റിലീസ് ചെയ്യുമെന്നായിരുന്നു സിനിമയുടെ നിർമാതാവ് Antony Perumbavoor അറിയിച്ചിരുന്നത്. എന്നാൽ ഫെബ്രുവരി 28ന് മോഹൻലാൽ തന്റെ  ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. മെയ് 13ന് വലിയ  പെരുന്നാൾ റിലീസായിട്ടാണ് ചിത്രം തിയറ്റുറുകളിലേക്കെത്തുകയെന്ന് മോഹൻലാൽ തന്റെ Social Media Post ലൂടെ അറിയിച്ചത്. കഴിഞ്ഞ വർഷം റിലീസ് ചെയ്യാനിരുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം കോവിഡിനെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിവെക്കുന്നത്. 


ALSO READ: Kunchacko Boban'S Nizhal ഏപ്രിലിൽ റിലീസിനെത്തുന്നു, ഇടവേളക്ക് ശേഷം നയൻസ് മലയാളത്തിൽ


ഫഹദ് ഫാസിൽ ചിത്രമായ മാലിക്ക് (Malik) നേരത്തെ ഈ വർഷം ഏപ്രിലിൽ  തീയേറ്ററുകളിൽ റിലീസ് ചെയ്യാനായിരുന്ന അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് സിനിമയുടെ റിലീസ് മാറ്റിവെക്കുകയായിരുന്നു. പിന്നീട് സിനിമ ഒടിടിയിലൂടെ (OTT) റിലീസാക്കാൻ അണയറ പ്രവർത്തകൾ തയ്യാറെടുക്കുന്നതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും സെൻസർ സർട്ടിഫിക്കേറ്റ് ലഭിച്ചതനെ പിന്നാലെ ചിത്രം തീയറ്ററുകളിൽ മെയ് 13 ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിക്കുകയായിരുന്നു.


ALSO READ: Bigg Boss Malayalam Season 3 : Bigg Boss House ൽ Mobile Phone ന്റെ ഉപയോ​ഗം? സംശയം ആരോപിച്ച് Social Media


Marakkar Arabikadalinte Simham പറയുന്നത് 16-ാം നൂറ്റാണ്ടിലെ കുഞ്ഞാലി മരക്കാർ നാലമാന്റെ ചരിത്രമാണ്. സിനിമയുടെ ടൈറ്റിൽ കഥപാത്രമായിട്ടാണ് മോഹൻലാൽ എത്തുന്നത്. പ്രിയദർശൻ ഒരുക്കന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും മറ്റൊരു കുഞ്ഞാലിയായി വേഷമിടുന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇവരെ കൂടാതെ ബോളിവുഡിൽ നിന്നുള്ള സുനിൽ ഷെട്ടി തമിഴ് നടന്മാരായ പ്രഭു അർജുൻ തെന്നിന്ത്യൻ താരം കീർത്തി സുരേഷ്, മ‍ഞ്ജു വാര്യർ, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, സുഹാസിനി തുടങ്ങിയ വൻ താര നിരയാണ് അഭിനിയിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലുമാണ് ചിത്രം പുറത്തിറക്കുന്നത്.


ALSO READ: Sivakarthikeyan song: Chellamma u youtube-ൽ കണ്ടത് 100 മില്യൺ, 2020 ജൂലായ് 16നാണ് പാട്ട് യുട്യൂബിൽ അപ് ലോഡ് ചെയ്തത്


മാലിക്ക് കടലോര ​ഗ്രാമ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ്. ചിത്രത്തിൽ ഫഹദ് ഫാസിലിനെ  (Fahad Fazil)  കൂടാതെ ജോജു ജോർജ്, ദിലേഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, ഇന്ദ്രൻസ് തുടങ്ങിയ വൻ താര നിരയാണ് അഭിനയിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് സിനിമ നിർമിക്കുന്നത്. സംവിധായകൻ മഹേഷ് നാരയണൻ തന്നെയാണ് സിനിമയുടെ തിരക്കഥയും എഡിറ്റിങും നിർവഹിച്ചിരിക്കുന്നത്. ചത്രത്തിനായി സാനു ജോൺ വർ​ഗീസ് ക്യാമറയും, സുഷീൻ ശ്യാം സം​​ഗീതവും കൈകാര്യം ചെയ്യുന്നു. ലീ വിറ്റേക്കറാണ് സംഘട്ടനം ഒരുക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക