Kochi : മരക്കാർ അറബി കടലിന്റെ സിംഹം (Marakkar Arabikadalinte Simham) കേരളത്തിൽ (Kerala) റെക്കോർഡ് ഫാൻ ഷോ (Fanshow) നടത്താൻ ഒരുങ്ങുകയാണ്. ആദ്യ ദിനം മാത്രം 600 ഷോകൾ നടത്താനാണ് ഒരുങ്ങുന്നത്. ഡിസംബർ 2 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതിന് മുന്നോടിയായി ആണ് ഇപ്പോൾ ഫാൻ ഷോകളുടെ എണ്ണം പുറത്ത് വിട്ടിരിക്കുന്നത്. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനാണ് (Mohanlal Fans Association) കണക്കുകൾ പുറത്ത് വിട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറ്റവും കൂടുതൽ ഫാൻ ഷോകൾ നടത്തുന്നത് തിരുവനന്തപുരത്താണ്. കൂടാതെ കോഴിക്കോട്, തൃശൂര്‍, മലപ്പുറം, കൊല്ലം ജില്ലകളിലും അനേകം ഫാൻ ഷോകളാണ് നടത്തുന്നത്. ഇത് കൂടാതെ കേരളത്തിന് പുറത്തും ഫൺ ഷോകൾ നടത്തുന്നുണ്ട്.  ഇന്ത്യയിലും വിദേശത്തും ഫാൻ ഷോകൾ നടത്തുന്നുണ്ട്.


ALSO READ: Marakkar Theme Music|വിസ്മയം തീർത്ത് രാഹുല്‍ രാജ്, മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തീം മ്യൂസിക് പുറത്ത്


റിലീസ് ദിനത്തിൽ ആകെ 1000 ഫാൻ ഷോകൾ  ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകെയുള്ള ഫാൻ ഷോകളുടെ പട്ടിക ഡിസംബർ 1 ന് പുറത്തിറക്കുമെന്ന് മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ അറിയിച്ചു. ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം നിരവധി വിവാധങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചത്.


ALSO READ:  Marakkar Theatre Releasing Date : അവസാനം ഒരു ട്വിസ്റ്റും കൂടി, മരക്കാർ ഒടിടിയിൽ അല്ല തിയറ്ററിൽ റിലീസ് ചെയ്യും


100 കോടിരൂപയോളം മുടക്കി ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മിച്ചത് ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവർ സഹ നിർമാതാക്കളാണ്. ഡിസംബര്‍ 2ന് ചിത്രം തീയേറ്ററുകളില്‍ എത്തും. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.


ചിത്രം ഒടിടിയിലേക്ക് എന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ഒടുവില്‍ തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാൻ തീരുമാനിച്ചതിന്റെ ആവേശത്തിലാണ് മോഹൻലാലിന്റെ ആരാധകരും പ്രേക്ഷകരും. ഏകദേശം രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മരയ്ക്കാറിന് ഇതിനോടകം മികച്ച ചിത്രം ഉൾപ്പെടെയുള്ള ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.


ALSO READ:  Monster First Look | പഞ്ചാബി വേഷത്തിൽ മോഹൻലാൽ, പുലിമുരുകന് ശേഷം മോഹൻലാൽ- വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം മോൺസ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു


മോഹന്‍ലാലിനെ പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 


തിരു (Thiru) ആണ് ഛായാഗ്രഹണം. സാബു സിറിള്‍ (Sabu Cyril) ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. പ്രിയദര്‍ശനും (Priyadarshan) അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രഭാ വര്‍മ, ബി കെ ഹരിനാരായണൻ, ഷാഫി കൊല്ലം, പ്രിയദര്‍ശൻ എന്നിവര്‍ ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.