Monster First Look | പഞ്ചാബി വേഷത്തിൽ മോഹൻലാൽ, പുലിമുരുകന് ശേഷം മോഹൻലാൽ- വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം മോൺസ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു

Mohanlal ഒരു പഞ്ചാബി വേഷത്തിലെത്തുന്നു എന്ന് പ്രത്യേകതയും സിനിമയ്ക്കുണ്ട്.

Written by - Zee Malayalam News Desk | Last Updated : Nov 10, 2021, 11:44 AM IST
  • മോഹൻലാൽ ഒരു പഞ്ചാബി വേഷത്തിലെത്തുന്നു എന്ന് പ്രത്യേകതയും സിനിമയ്ക്കുണ്ട്.
  • ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് മലയാളത്തിലെ സൂപ്പർ സ്റ്റാർ അവതരിപ്പിക്കുന്നത്.
  • ആദ്യമായിട്ടാണ് മോഹൻലാൽ ഒരു പഞ്ചാബി കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
  • ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
Monster First Look | പഞ്ചാബി വേഷത്തിൽ മോഹൻലാൽ, പുലിമുരുകന് ശേഷം മോഹൻലാൽ- വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം മോൺസ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു

Kochi : മലയാളത്തിൽ ആദ്യമായി 100 കോടി ക്ലബിൽ ഇടം നേടിയ പുലിമുരുകൻ (Pulimurugan) എന്ന ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുന്നു. മോഹൻലാലിനെ (Mohanlal) കേന്ദ്രകഥാപാത്രമാക്കി മലയാള സിനിമയിലെ ബിഗ് ബജറ്റ് മേക്കർ വൈശാഖ് (Vysakh) ഒരുക്കുന്ന ചിത്രത്തിന്  മോൺസ്റ്റർ (Monster) എന്ന പേരിട്ടു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു.

മോഹൻലാൽ ഒരു പഞ്ചാബി വേഷത്തിലെത്തുന്നു എന്ന് പ്രത്യേകതയും സിനിമയ്ക്കുണ്ട്. ലക്കി സിങ് എന്ന കഥാപാത്രത്തെയാണ് മലയാളത്തിലെ സൂപ്പർ സ്റ്റാർ അവതരിപ്പിക്കുന്നത്. പഞ്ചാബി വേഷത്തിൽ കൈയ്യിൽ തോക്കുമേന്തി ഗൗരഭാവത്തിൽ ഇരിക്കുന്ന മോഹൻലാലിനെയാണ് ഫസ്റ്റ്ലുക്കിൽ അവതരിപ്പിച്ചിരിക്കുന്നത്. 

ALSO READ : Ottu Movie : "കൊള്ളാം ബോയിസ്, സ്മോക്ക് നന്നായിട്ട് ഇടണം, ഡാൻസ് സ്റ്റെപ്പ് ഒന്നും കാണരുത്" ഒറ്റ് സിനിമയുടെ ഷൂട്ടിങ് ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

ആദ്യമായിട്ടാണ് മോഹൻലാൽ ഒരു പഞ്ചാബി കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ ലോക്പാൽ എന്ന ജോഷി ചിത്രത്തിൽ ഒരു പഞ്ചാബി വേഷത്തിൽ എത്തുന്നുണ്ടെങ്കിലും അത് സിനിമയ്ക്കുള്ളിൽ വേഷപകർച്ച മാത്രമായിരുന്നു. പഞ്ചാബി പശ്ചാത്തലത്തിൽ വൈശാഖ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മോൺസ്റ്റർ. നേരത്തെ ഉണ്ണി മുകുന്ദൻ കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മല്ലു സിങ് എന്ന സിനിമ വൈശാഖ് സംവിധാനം ചെയ്തിരുന്നു.

ALSO READ : Minnal Murali Song : "നാടിനാകെ കാവലാകാൻ വീരൻ വന്നിറങ്ങി" മിന്നൽ മുരളിയുടെ ടൈറ്റിൽ ഗാനം പുറത്തിറങ്ങി

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. പുലിമുരുകന്റെ രചിയ്താവായ ഉദയ് കൃഷ്ണ തന്നെയാണ് മോൺസ്റ്ററിന് കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. സതീഷ് കുറുപ്പാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ആക്ഷന് കൂടുതൽ പ്രധാന്യമുള്ള ചിത്രത്തിൽ സ്റ്റണ്ട് സിൽവയാണ് സംഘട്ടനം ഒരുക്കുന്നത്.

ALSO READ : Oru Thathwika Avalokanam| അവരെന്നെ ഭീഷണിപ്പെടുത്തിയെന്ന് ജോജു, താത്വിക അവലോകനം ടീസർ

സിനിമ ഒടിടിയിൽ തന്നെയാകും റിലീസ് ചെയ്യാൻ സാധ്യത. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ശേഷം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന അടുത്ത അഞ്ച് ചിത്രങ്ങൾ ഒടിടിക്ക് തന്നെയാകുമെന്ന് നേരത്തെ നിർമ്മതാവ് ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളോടായി പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News