Marakkar | റിലീസിന് മുൻപേ 100 കോടി ക്ലബിൽ, റെക്കോർഡിട്ട് മരക്കാർ
4100 സ്‌ക്രീനുകളിലായി ദിവസേന 16,000 ഷോകളാണ് ഈ ചിത്രത്തിന് ഉണ്ടാവുക. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
പ്രിയദർശൻ-മോഹൻലാൽ (Priyadarshan-Mohanlal) ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം (Marakkar Arabikadalinte Simham) നാളെ തിയേറ്ററുകളിൽ എത്തുകയാണ്. റെക്കോർഡിട്ടു കൊണ്ടാണ് മരക്കാർ റിലീസിനൊരുങ്ങുന്നത് (Marakkar Release). ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്നുവെന്ന റെക്കോർഡ് സ്വന്തമാക്കിയ മരക്കാറിന് പുതിയ ഒരു നേട്ടം കൂടി ലഭിച്ചിരിക്കുകയാണ്.
റിലീസിന് മുൻപ് തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് മരക്കാർ. റിസർവേഷനിലൂടെ മാത്രമാണ് സിനിമ 100 കോടി നേടിയത്. റിലീസിന് മുൻപ് തന്നെ 100 കോടി ക്ലബിൽ കയറുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന നേട്ടവും അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
4100 സ്‌ക്രീനുകളിലായി ദിവസേന 16,000 ഷോകളാണ് ഈ ചിത്രത്തിന് ഉണ്ടാവുക. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച ദിവസം മുതൽ പ്രേക്ഷകർ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. ഇതിലൂടെയാണ് നേട്ടം സ്വന്തമാക്കിയത്.
കേരളത്തിൽ 631 റിലീസിങ് സ്‌ക്രീനുകളാണ് മരക്കാറിനുള്ളത്. ഇതിൽ 626 സ്‌ക്രീനുകളിലും നാളെ മരക്കാർ റിലീസ് ചെയ്യും. കേരളത്തിലും ഇത്രധികം സ്‌ക്രീനുകളിൽ ഒരു സിനിമ റിലീസ് ചെയ്യുന്നതും ഇത് ആദ്യമായിട്ടാണ്. കഴിഞ്ഞ വർഷം റിലീസിന് എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാർ.
റിലീസിന് മുൻപ് തന്നെ ചിത്രം ആറ് ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കി കഴിഞ്ഞു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്. സിദ്ധാർഥ് പ്രിയദർശനാണ് വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...