അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ബോഗയ്‌ന്‍വില്ല'യിലെ 'മറവികളെ...' എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തിറക്കി. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമൽ നീരദ് ഒരുക്കുന്ന ചിത്രമാണ് 'ബോഗയ്‌ന്‍വില്ല'.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'സ്തുതി' യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയതിന് പിന്നാലെയാണ് രണ്ടാമത്തെ ഗാനത്തിന്‍റെ ലിറിക്ക് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് സുഷിൻ ശ്യാം ഈണം നൽകി മധുവന്തി നാരായണൻ ആണ് ആലപിച്ചിരിക്കുന്നത്. സോണി മ്യൂസികാണ് സിനിമയുടെ മ്യൂസിക് പാർട്ണർ. ചിത്രം ഒക്ടോബർ 17ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.


സൂപ്പർ ഹിറ്റായി മാറിയ 'ഭീഷ്‌മപര്‍വ്വ'ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ തന്നെ 'ബോഗയ്‌ന്‍വില്ല' പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.


ഇടവേളയ്ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'ബോഗയ്‌ന്‍വില്ല'. ചിത്രത്തിൽ വ്യത്യസ്തമായ ലുക്കിലാണ് ജ്യോതിർമയി എത്തുന്നത്. 'സ്തുതി' ഗാനരംഗത്തിലെ ജ്യോതിർമയിയുടെ ഗെറ്റപ്പ് ചർച്ചയായി മാറി. 


ALSO READ: 'ബോഗയ്‌ൻവില്ല' ഒക്ടോബർ 17 ന് പൂക്കും; അമൽ നീരദ് ചിത്രം തിയേറ്ററുകളിലേക്ക്


ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമല്‍ നീരദും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. 'ഭീഷ്‌മപര്‍വ്വം' എന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രാഹകന്‍. 


അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. എഡിറ്റർ- വിവേക് ഹർഷൻ. പ്രൊഡക്ഷൻ ഡിസൈൻ- ജോസഫ് നെല്ലിക്കൽ. സൗണ്ട് ഡിസൈൻ- തപസ് നായക്. കോസ്റ്റ്യൂം ഡിസൈൻ- സമീറ സനീഷ്. മേക്കപ്പ്- റോണക്സ് സേവ്യർ. കോറിയോഗ്രാഫി- ജിഷ്ണു, സുമേഷ്.


അഡീഷണൽ ഡയലോഗുകൾ- ആർ ജെ മുരുഗൻ. ഗാനരചന- റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ. സ്റ്റണ്ട്- സൂപ്രീം സുന്ദർ, മഹേഷ് മാത്യു. പ്രൊഡക്ഷൻ സൗണ്ട്- അജീഷ് ഒമാനക്കുട്ടൻ. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ- അരുൺ ഉണ്ണിക്കൃഷ്ണൻ.


അസോസിയേറ്റ് ഡയറക്ടർമാർ- അജീത് വേലായുധൻ, സിജു എസ് ബാവ. പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ. സ്റ്റിൽസ്- ഷഹീൻ താഹ, ഹസിഫ് അബിദ ഹക്കീം. പിആർഒ- ആതിര ദിൽജിത്ത്. പബ്ലിസിറ്റി ഡിസൈൻസ്- എസ്തെറ്റിക് കുഞ്ഞമ്മ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.