Bougainvillea: 'ബോഗയ്‌ൻവില്ല' ഒക്ടോബർ 17 ന് പൂക്കും; അമൽ നീരദ് ചിത്രം തിയേറ്ററുകളിലേക്ക്

Bougainvillea movie release: കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബോഗയ്‌ൻവില്ല.

Written by - Zee Malayalam News Desk | Last Updated : Sep 27, 2024, 11:33 PM IST
  • ചിത്രത്തിൽ വളരെ വേറിട്ട ലുക്കിലാണ് ജ്യോതിർമയിയുള്ളത്
  • ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു
Bougainvillea: 'ബോഗയ്‌ൻവില്ല' ഒക്ടോബർ 17 ന് പൂക്കും; അമൽ നീരദ് ചിത്രം തിയേറ്ററുകളിലേക്ക്

അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ബോഗയ്‌ൻവില്ല'യുടെ റിലീസ് തീയതി പുറത്ത് വിട്ടു. പ്രൊമോ ഗാനമായ 'സ്തുതി' പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ വൺ മില്യണിലേറെ കാഴ്ചക്കാരെ നേടിയിരിക്കുന്നതിനിടയിലാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്.

കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ജ്യോതിർമയിയുമാണ് ഒക്ടോബർ 17ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന പോസ്റ്ററിലുള്ളത്. 
'സ്തുതി' ഗാന രംഗത്തിൽ സുഷിൻ ശ്യാമും കുഞ്ചാക്കോ ബോബനും ജ്യോതിർമയിയും ചടുലമായ ഈണവും ചുവടുകളുമായി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുകയാണ്. പ്രേക്ഷകരെ കീഴടക്കുന്ന വരികളും ഈണവുമായാണ് ഗാനം എത്തിയിരിക്കുന്നത്.

ഇതിനകം തന്നെ യൂ ട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഗാനം ഇടം നേടി കഴിഞ്ഞു. സൂപ്പർ ഹിറ്റായി മാറിയ 'ഭീഷ്‌മപർവ്വ'ത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ തന്നെ പ്രേക്ഷകരും വളരെയേറെ പ്രതീക്ഷയിലാണ്. വിനായക് ശശികുമാറിൻറെ വരികൾക്ക് സുഷിൻ ശ്യാം ഈണം നൽകിയിരിക്കുന്ന സ്തുതി എന്ന ഗാനം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. 

ALSO READ: ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ’പതിമൂന്നാം രാത്രി’ ഒരുങ്ങുന്നു; ട്രെയിലർ പുറത്ത് വിട്ടു

ഗാനം ആലപിച്ചിരിക്കുന്നത് മേരി ആൻ അലക്സാണ്ടറും സുഷിൻ ശ്യാമും ചേർന്നാണ്. സോണി മ്യൂസികാണ് ചിത്രത്തിന്റെ മ്യൂസിക് പാർട്നർ. കുഞ്ചാക്കോ ബോബനും അമൽ നീരദും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഏറെ നാളുകൾക്ക് ശേഷം നടി ജ്യോതിർമയി അഭിനയിക്കുന്ന ചിത്രമാണിത്.

ചിത്രത്തിൽ വളരെ വേറിട്ട ലുക്കിലാണ് ജ്യോതിർമയിയുള്ളത്. ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. അമൽ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ക്രൈം ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസുമായി ചേർന്നാണ്. 'ഭീഷ്‌മപർവ്വം' ഛായാഗ്രഹണം നിർവ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെയും ഛായാഗ്രാഹകൻ. 

അമൽ നീരദ് പ്രൊഡക്ഷൻസിൻറേയും ഉദയ പിക്ചേഴ്സിൻറേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. എഡിറ്റർ: വിവേക് ഹർഷൻ. പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ. സൗണ്ട് ഡിസൈൻ: തപസ് നായക്. കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്. മേക്കപ്പ്: റോണക്സ് സേവ്യർ. കോറിയോഗ്രാഫി: ജിഷ്ണു, സുമേഷ്. അഡീഷണൽ ഡയലോഗുകൾ: ആർ ജെ മുരുഗൻ.

ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ. സ്റ്റണ്ട്: സൂപ്രീം സുന്ദർ, മഹേഷ് മാത്യൂ. പ്രൊഡക്ഷൻ സൗണ്ട്: അജീഷ് ഒമാനക്കുട്ടൻ. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അരുൺ ഉണ്ണിക്കൃഷ്ണൻ. അസോസിയേറ്റ് ഡയറക്ടർമാർ: അജീത് വേലായുധൻ, സിജു എസ് ബാവ. പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ. സ്റ്റിൽസ്: ഷഹീൻ താഹ, ഹസിഫ് അബിദ ഹക്കീം. പിആർഒ: ആതിര ദിൽജിത്ത്. പബ്ലിസിറ്റി ഡിസൈൻസ്: എസ്തെറ്റിക് കുഞ്ഞമ്മ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News