March OTT: മാർച്ചിൽ ഒടിടിയിൽ റിലീസിന് എത്തുന്നത് ഇത്രയും മലയാളം ചിത്രങ്ങൾ
Malayalam OTT Releases March: മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രങ്ങളാണ് മാർച്ച് മാസം നിങ്ങളുടെ സ്വീകരണ മുറിയിലെത്തുന്നത്
തിയേറ്റർ റിലീസിനു ശേഷം ഒടിടിയിൽ ഒരുപിടി ചിത്രങ്ങളാണ് ഈ മാർച്ച് മാസം സ്ട്രീം ചെയ്യാനിരിക്കുന്നത്. തിയേറ്ററിൽ വലിയ വിജയത്തോടെ മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രങ്ങളാണ് മാർച്ച് മാസം നിങ്ങളുടെ സ്വീകരണ മുറിയിലെത്തുന്നത്. ഇത്തവണ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു.
എങ്കിലും ചന്ദ്രികേ....
ബേസിൽ ജോസഫ്, സുരാജ് വെഞ്ഞാറമ്മൂട്, നിരഞ്ജന അനൂപ്, സൈജു കുറുപ്പ് തുടങ്ങി വലിയൊരു താരനിരയിൽ ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത കോമഡി ചിത്രമാണ് എങ്കിലും ചന്ദ്രികേ. ഏകദേശം 12 കോടിയോളം ബോക്സ് ഓഫീസ് കളക്ഷൻ നേടാൻ സിനിമക്ക് സാധിച്ചു. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് മനോരമ മാക്സ് സ്വന്തമാക്കി. മാർച്ച് പകുതിയോടേ ചിത്രം ഒടിടിയിൽ എത്തും.
എലോൺ
ദീർഘ കാലത്തിനു ശേഷം മോഹൻലാൽ -ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരു കഥാപാത്രത്തിലൂടെ മാത്രം കഥപറഞ്ഞ ചിത്രമാണ് എലോൺ. ഒരു ത്രില്ലർ സ്വഭാവമുള്ള ചിത്രം ബോക്സ് ഓഫീസിൽ ഏകദേശം 67 ലക്ഷം മാത്രമാണ് നേടാൻ സാധിച്ചത്. ചിത്രത്തിന്റെ ഡിജിറ്റൽ വിതരണാവകാശം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ്. ചിത്രം മാർച്ച് 3ന് റിലീസ് ചെയ്യും.
രോമാഞ്ചം
2 കോടിയിൽ താഴെ ബഡ്ജറ്റിൽ നിർമ്മിച്ച് ഇപ്പോൾ 50 കോടി ക്ലബിൽ കേറിയ ഈ വർഷത്തെ വലിയ ഹിറ്റാണ് രോമാഞ്ചം. നവാഗതനായ ജിത്തു മാധവന്റെ സംവിധാനത്തിൽ സൗബിൻ ഷാഹിർ, അർജുൻ അശോകൻ, സിജു സണ്ണി, ചെമ്പൻ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ മാർച്ച് പകുതിയോടെ ചിത്രം ഒടിടി റിലീസ് ചെയ്യും.
ഇരട്ട
രോഹിത് എം ജി കൃഷ്ണൻ സംവിധാനം ചെയ്ത് ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിലെത്തുന്ന ക്രൈം ത്രില്ലർ ചിത്രമാണ് ഇരട്ട. തിയേറ്ററിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. അഞ്‍ജലി, അഭിരാം രാധാകൃഷ്ണൻ, ശൃന്ദ തുടങ്ങിയ നിരവധി താരങ്ങളാണ് അഭിനയിച്ചത്. നെറ്റ്ഫ്ലിക്സ് വഴി മാർച്ചിൽ ചിത്രം പ്രദർശിപ്പിക്കും.
ക്രിസ്റ്റഫർ
മമ്മൂട്ടിയുടെ ത്രില്ലർ ചിത്രമായ ക്രിസ്റ്റഫർ തിയേറ്ററിൽ മികച്ച പ്രതികരണം നേടിയിരുന്നു. അമലപോൾ, ഐശ്വര്യ ലക്ഷ്മി, സ്നേഹ, അതിഥി രവി, വിനയ് റായ്, ഷൈൻ ടോം ചാക്കോ തുടങ്ങി വലിയൊരു താരപ്രഭയുണ്ട് ചിത്രത്തിന്. ഉദയകൃഷ്ണ എഴുതി ബി ഉണ്ണി കൃഷ്ണന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന് ഏകദേശം 38.5 കോടിയോളം നേടാൻ സാധിച്ചു. ആമസോൺ പ്രൈം വീഡിയോ വഴി മാർച്ചിൽ ഡിജിറ്റൽ റിലീസ് ചെയ്യും. മോമോ ഇൻ ദുബായ്, ചതുരം, രേഖ, പ്രണയവിലാസം, പൂവൻ, ഉടൽ തുടങ്ങിയ ചിത്രങ്ങളും ഡിജിറ്റൽ റിലീസിനായി കാത്തിരിക്കുന്ന ചിത്രങ്ങളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...