ഉണ്ണി മുകുന്ദൻ നായകനാക്കി ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന "മാർക്കോ" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
അഞ്ചു ഭാഷകളിലുമായി റിലീസ് ചെയ്തു. മുഖം നിറയെ ചോരപ്പാടുകളുമായി ചോര പിടയുന്ന കത്തിയും വായിൽ തിരുകി നായകനായ മാർക്കോ യുടെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരിഫ് മുഹമ്മദ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ്,  യുക്തിതരേജ, ദിനേശ് പ്രഭാകർ, ,മാത്യു വർഗീസ്, അജിത് കോശി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.


ALSO READ: വീണ്ടും പ്രണയ നായകനായി ഷെയിൻ നിഗം; 'ഹാൽ' ടീസർ പുറത്തിറങ്ങി


പ്രശസ്ത നടൻ ഷമ്മി തിലകൻ്റെ മകൻ അഭിമന്യു തിലകൻ,  ഇഷാൻ ഷൗക്കത്ത് എന്നിവരെ ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നു.ഒപ്പം നിരവധി പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി. തെലുങ്ക് തമിഴ്, കന്നഡ ഭാഷകളിലും അവതരിപ്പിക്കുന്ന "മാർക്കോ"പൂർണ്ണമായും ആക്ഷൻ ത്രില്ലർ,വയലൻസ് ചിത്രമാണ്. 


ഇൻഡ്യൻ സ്ക്രീനിലെ ഏറെ ഹരമായ രവി ബസ്രൂർ സംഗീതം പകരുന്നു. എഡിറ്റിംഗ്-ഷെമീർ മുഹമ്മദ്, കലാസംവിധാനം -സുനിൽ ദാസ്, മേക്കപ്പ്-സുധി സുരേന്ദ്രൻ, കോസ്റ്റ്യുംസ്-ധന്യാ ബാലകൃഷ്ണൻ, സ്റ്റിൽസ്-നന്ദുഗോപാലകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്,പ്രൊഡക്ഷൻ എക്സിക്കുട്ടീവ്-ബിനു മണമ്പൂർ,പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ, പ്രൊമോഷൻ കൺസൾട്ടന്റ്-വിപിൻ കുമാർ മാർക്കറ്റിംഗ് 10ജി മീഡിയ,പി ആർ ഒ-എ എ എസ് ദിനേശ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.