മലയാളികൾക്ക് പ്രിയപ്പെട്ട നടികളിൽ ഒരാളാണ് സുഹാസിനി എന്ന കാര്യത്തിൽ ആർക്കും സംശയം ഇല്ലായിരിക്കും അല്ലേ.  പ്രത്യേക ആശയങ്ങളും പുതിയ രീതികളും പ്രേക്ഷകരിൽ എത്തിക്കാനുള്ള സുഹാസിനിയുടെ (Suhasini) കഴിവ് എന്നും വ്യത്യസ്തത പുലർത്തുന്നതാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ വർഷം താരത്തിന്റെ ഉദ്യമമായിരുന്നു രവിവർമ്മ ചിത്രങ്ങളിലെ സുന്ദരികളായി തൊണ്ണൂറുകളിലെ നായികമാരെ അണിനിരത്തിയത്.   സ്ത്രീത്വത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിനായി ചെയ്ത ഈ ഐഡിയ വളരെയധികം ശ്രദ്ധനേടിയിരുന്നു.  അന്ന് ആ ഫോട്ടോഷൂട്ട് ഒരു ചാരിറ്റി കലണ്ടറിന് വേണ്ടിയായിരുന്നു.  


Also Read: തന്റെ വിവാഹ ദിവസം മുൻ കാമുകന്റെ പേര് വെളിപ്പെടുത്തും: Anushka Shetty


അതുപോലെ തന്നെ വ്യത്യസ്തമായ ഒരു ആശയാവുമായാണ് താരം ഇപ്പോഴും വന്നിരിക്കുന്നത്.  മാർഗഴി മാസത്തിന്റെ (Margazhi Month) ചൈതന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഒരു മ്യൂസിക്കൽ വീഡിയോയുമായാണ് താരം എത്തിയിരിക്കുന്നത്.  


ഈ മ്യൂസിക്കൽ വീഡിയോയിൽ (Musical Video) അണിനിരക്കുന്നത് സിനിമാ മേഖലയിൽ നിന്നുള്ള ഒൻപത് സുന്ദരിമാരാണ്. താരങ്ങൾ കർണാടക സംഗീതജ്ഞർ അവതരിപ്പിച്ച ആണ്ടാളിന്റെ 'തിരുപ്പാവൈ' ആലപിക്കുകയാണ്. സുഹാസിനിക്ക് (Suhasini) ഒപ്പം എത്തുന്നത് രേവതി, അനു ഹസൻ, കനിഹ, നിത്യ മേനോൻ,  ജയശ്രീ, രമ്യ നമ്പീശൻ, ഉമാ അയ്യർ, ശോഭന എന്നിവരാണ്.  വീഡിയോ യിൽ രമ്യ നമ്പീശൻ, നിത്യ മേനോൻ, കനിഹ തുടങ്ങിയവർ ആലപിക്കുമ്പോൾ ശോഭന നൃത്തം ചെയ്യുകയാണ്.  



Also Read: മെക്കോവർ എന്നു പറഞ്ഞാൽ ഇങ്ങനാ.., അടിപൊളി ലുക്കിൽ രാജിനി ചാണ്ടി


സ്വന്തം വീടുകളിൽ നിന്നാണ് എല്ലാവരും വീഡിയോ റെക്കോർഡ് ചെയ്തത്.  കൂടാതെ അടുത്തുള്ള കുറച്ച് നടിമാർ ഒരുമിച്ചും വീഡിയോ പകർത്തിയിട്ടുണ്ട്. വളരെ മനോഹരമായ ഈ മ്യൂസിക്കൽ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ (Social Media) വൈറലാകുകയാണ്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക