തന്റെ വിവാഹ ദിവസം മുൻ കാമുകന്റെ പേര് വെളിപ്പെടുത്തും: Anushka Shetty

ഇന്ത്യൻ സിനിമയിലെ മഹാ പ്രതിഭാസമായ പ്രഭാസും താരസുന്ദരി അനുഷ്ക ഷെട്ടിയും (Anushka Shetti) തമ്മിൽ പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ നിറയെ പുറത്തുവന്നിരുന്നു.  ബാഹുബലി ഇറങ്ങിയതിന് ശേഷമായിരുന്നു ഇങ്ങനൊരു ഗോസിപ്പ് ഉണ്ടായത്.  

Written by - Ajitha Kumari | Last Updated : Jan 8, 2021, 05:52 PM IST
  • തനിക്ക് ഒരു പ്രണയമുണ്ടായിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അനുഷ്ക ഷെട്ടി.
  • മുൻ കാമുകന്റെ പേര് പറയാൻ അനുഷ്ക തയ്യാറല്ല.
  • തനിക്ക് ഒരു മനോഹരമായ പ്രണയബന്ധമുണ്ടായിരുന്നുവെന്നും അത് 2008 ൽ ആയിരുന്നുവെന്നും താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
തന്റെ വിവാഹ ദിവസം മുൻ കാമുകന്റെ പേര് വെളിപ്പെടുത്തും: Anushka Shetty

ഇന്ത്യൻ സിനിമയിലെ മഹാ പ്രതിഭാസമായ പ്രഭാസും താരസുന്ദരി അനുഷ്ക ഷെട്ടിയും (Anushka Shetti) തമ്മിൽ പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ നിറയെ പുറത്തുവന്നിരുന്നു.  ബാഹുബലി ഇറങ്ങിയതിന് ശേഷമായിരുന്നു ഇങ്ങനൊരു ഗോസിപ്പ് ഉണ്ടായത്.  

പക്ഷേ ഇപ്പോഴിതാ തനിക്ക് ഒരു പ്രണയമുണ്ടായിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അനുഷ്ക ഷെട്ടി (Anushka Shetti).  എന്നാൽ മുൻ കാമുകന്റെ പേര് പറയാൻ അനുഷ്ക തയ്യാറായതുമില്ല.    തനിക്ക് ഒരു മനോഹരമായ പ്രണയബന്ധമുണ്ടായിരുന്നുവെന്നും അത് 2008 ൽ ആയിരുന്നുവെന്നും താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. 

Also Read: മെക്കോവർ എന്നു പറഞ്ഞാൽ ഇങ്ങനാ.., അടിപൊളി ലുക്കിൽ രാജിനി ചാണ്ടി 

ആ വ്യക്തിയുടെ പേര് ഇപ്പോൾ തനിക്ക് വെളിപ്പെടുത്താൻ കഴിയില്ലയെന്ന് പറഞ്ഞ അനുഷ്ക ആ ബന്ധം അധികകാലം മുന്നോട്ടു പോയില്ലയെന്നും.  ഞങ്ങൾ രണ്ടാളും ചേർന്ന് എടുത്ത തീരുമാനമായിരുന്നു അതെന്നും താരം പറഞ്ഞു.  വളരെ മാന്യമായ ഒരു ബന്ധമായാണ്  താൻ ആ ബന്ധത്തെ കണക്കാക്കുന്നത് എന്നു പറഞ്ഞ താരം തന്റെ വിവാഹ ദിവസം ആ വ്യക്തിയുടെ പേര് വെളിപ്പെടുത്തുമെന്നും അറിയിച്ചു .  

പ്രഭാസുമായുള്ള (Prabhas) ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ് പ്രഭാസെന്നും കഴിഞ്ഞ 15 വർഷമായി നന്നായി അറിയമെന്നും ഒരാവശ്യം വന്നാൽ ഏത് പതിരാത്രിയ്ക്ക് വേണേമെങ്കിലും വിളിക്കാനുള്ള സ്വാതന്ത്ര്യമുള്ള സുഹൃത്ത് എന്നാണ് അനുഷ്ക ഷെട്ടി പറഞ്ഞത്.  

Also Read: സങ്കടപ്പെടുത്താൻ വയ്യ, ഒരേ മണ്ഡപത്തിൽ രണ്ടു കാമുകിമാരേയും താലികെട്ടി യുവാവ്! 

മാത്രമല്ല ഞങ്ങൾ തമ്മിൽ പ്രണയം ഉണ്ടായിരുന്നുവെങ്കിൽ ഇതിനുള്ളിൽ അത് പുറത്തറിയുമായിരുന്നുവെന്നും അതിന് മടിയില്ലാത്തവരാണ് ഇരുവരുമെന്നുമാണ് അനുഷ്ക പറഞ്ഞത്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News