12 വർഷത്തിന് ശേഷം ജയറാം - സത്യൻ അന്തിക്കാട് ചിത്രം പ്രേക്ഷകരിലേക്ക് എത്തുമ്പോൾ മുൻ ചിത്രങ്ങളിലേത് പോലെ 100 % കുടുംബപ്രേക്ഷകർക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന ചിത്രമാണ് മകൾ. "ഞാൻ  പ്രകാശൻ" എന്ന ചിത്രത്തിന് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മീര ജാസ്മിനെ തിരിച്ചുകൊണ്ടു വരുന്ന നല്ല രസകരമായ കഥാപാത്രം തന്നെയാണ് ഒരുക്കിയിരിക്കുന്നത്. കസ്തൂരിമാനിലെയും ഗ്രാമഫോണിലെയും കണ്ട അതേ പോലെ വർഷങ്ങൾക്ക് ശേഷവും മീര ജാസ്മിൻ വെള്ളിത്തിരയിലേക്ക് എത്തുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ ഭാഗം കഴിയുമ്പോൾ ഒരുപാട് പുഞ്ചിരിക്കാനും കുറച്ച് പൊട്ടിച്ചിരിക്കാനുമായുള്ള സന്ദർഭങ്ങൾ ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്. മീര ജാസ്മിനും മകളും തമ്മിലെ ആത്‍മബന്ധം ആദ്യ പകുതിയിൽ വ്യക്തമായി കാണിക്കുന്നുണ്ട്. വർഷങ്ങൾക്ക് ശേഷം മീര ജാസ്മിൻ ചെയ്ത കഥാപാത്രമായ ജൂലിയുടെ ഭർത്താവായ മെക്കാനിക്ക് നന്ദൻ ദുബായിൽ നിന്ന് മടങ്ങിയെത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. നന്ദൻ എന്ന കഥാപാത്രമായി ജയറാം മനോഹരമായി എത്തുന്നുണ്ട്. നാട്ടിൽ എത്തിയതിന് ശേഷം ബിസിനസുകാരനായി നന്ദൻ മാറുന്നതാണ് ആദ്യ പകുതിയിൽ കഥയുടെ പോക്ക്‌. 


കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം അണിയറപ്രവർത്തകർ സൂചിപ്പിച്ചതുപോലെ കുടുംബപ്രേക്ഷകർ ഏറ്റെടുക്കും.  മുൻ സത്യൻ അന്തിക്കാട് - ജയറാം സിനിമകൾ കുടുംബപ്രേക്ഷകർ ഏറ്റെടുത്തത് പോലെ 'മകൾ' എന്ന ചിത്രവും സ്വീകരിക്കപ്പെടും.