മലയാളികൾക്ക് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. ചന്ദ്രനുദിക്കുന്ന ദിക്കിൽ, ചാന്തുപൊട്ട്, ക്ലാസ്മേറ്റ്സ്, അയാളും ഞാനും തമ്മിൽ തുടങ്ങി ഒട്ടനവധി മറക്കാനാകാത്ത ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം. ലാൽ ജോസ് ചിത്രങ്ങളിൽ എടുത്ത് പറയേണ്ടത് മീശമാധവൻ എന്ന ചിത്രമാണ്. ഇന്നും പ്രേക്ഷകർ കാണാൻ ഇഷ്ടപ്പെടുന്ന ചിത്രമാണത്. ദിലീപ്, കാവ്യ മാധവൻ എന്നിവരെ നായിക നായകന്മാരാക്കി 2002ൽ ലാൽ ജോസ് സംവിധാനം ചെയ്തതാണ് മീശമാധവൻ. കള്ളൻ മാധവനും, രുക്മിണിയും, ഭ​ഗീരഥൻ പിള്ളയും വിക്രമനും ഒക്കെ ഇന്നും പ്രേക്ഷകരുടെ മനസിൽ നിന്ന് മായാതെ നിൽക്കുന്ന കഥാപാത്രങ്ങളാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തെ കുറിച്ച് സീ മലയാളം ന്യൂസിനോട് വെളിപ്പെടുത്തുകയാണ് ലാൽ ജോസ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

''മീശമാധവന് എന്തായാലും ഒരു രണ്ടാം ഭാ​ഗം വരില്ല. ചിത്രത്തിന്റെ എഴുത്തുകാരനും നിർമ്മാതാവുമൊക്കെ പലപ്പോഴും ഇതിനെ കുറിച്ച് സംസാരിച്ചുവെങ്കിലും ആ കഥ അവസാനിച്ചുവെന്നാണ് ഞാൻ പറഞ്ഞത്. ടോട്ടാലിറ്റി ഉള്ള ഒരു സിനിമ ആയിരുന്നു മീശമാധവൻ. ഞാൻ എന്തായാലും ചെയ്യില്ല. വേറെ ആരെയും കൊണ്ട് ചെയ്യിപ്പിക്കുകയുമില്ല. ഇതിനേക്കാളും ഭം​ഗിയായി ഇനി അത് ചെയ്യാൻ ആകില്ല '', ലാൽ ജോസ് പറഞ്ഞു.


അതേസമയം ദുൽഖർ സൽമാൻ, ഉണ്ണിമുകുന്ദൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ വിക്രമാദിത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തെ കുറിച്ച് ആലോചനയിലാണെന്ന് ലാൽ ജോസ് വ്യക്തമാക്കി. ലാൽ ജോസിൻറെ വാക്കുകൾ...



''വിക്രമാദിത്യൻ 2 ഒരു വലിയ സിനിമയായിരിക്കും. സോളമന്റെ തേനീച്ചകൾ ഹിറ്റ് ആയാൽ വിക്രമാദിത്യൻ 2 വരും. വിക്രമാദിത്യനിലെ കാസ്റ്റിങ് തന്നെയാകും ഇതിലും. ദുൽഖറിനോട് സംസാരിച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദനും അതിന് തയാറാണ്. ഇവർ രണ്ട് പേരും അല്ലാതെ പുതിയ ഒരു താരത്തെ കൂടി ചിത്രത്തിലേക്ക് കൊണ്ടുവരുന്നുണ്ട്. അത് ആരാണെന്നതിൽ തീരുമാനമായിട്ടില്ല. ഞാൻ ചെയ്തതിൽ വെച്ച് ഏറ്റവും ബജറ്റ് കൂടിയ ചിത്രമായിരിക്കും ഇത്. ആക്ഷൻ ഓറിയന്റഡ് ചിത്രമായിരിക്കും വിക്രമാദിത്യൻ 2. എന്റെ ആദ്യത്തെ ആക്ഷൻ ചിത്രം കൂടിയാണിത്.''


സോളമന്റെ തേനീച്ചകൾ ആണ് ലാൽ ജോസിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. ഓ​ഗസ്റ്റ് 18നാണ് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തുന്നത്. നായിക നായകൻ എന്ന റിയാലിറ്റി ഷോയിലെ വിജയികളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ജോജു ജോർജും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ലാൽ ജോസിന്റെ തന്നെ '41' എന്ന സിനിമയുടെ തിരക്കഥാകൃത്തായ പിജി പ്രഗീഷ് ആണ് സോളമന്റെ തേനീച്ചകളുടേയും രചന നിർവഹിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.