Meghan Markle കള്ളി, വംശീയതയെ നേട്ടത്തിനായി ഉപയോഗിക്കാൻ ശ്രമിക്കുന്നു; ആഞ്ഞടിച്ച് ബോളിവുഡ് നടി സിമി ഗരേവാൾ
മേഗൻ കള്ളം പറയുകയാണെന്നും തന്റെ വംശീയതയെ മുൻനിർത്തി സ്വയം ഇരയായി ചമയുകയാണെന്നും സിമി ഗരേവാൾ ആരോപിച്ചു. ഇന്റർവ്യൂ പുറത്ത് വന്നതിന് പിന്നാലെ നിരവധി താരങ്ങൾ മെഗനെ അനുകൂലിച്ച് കൊണ്ടും പ്രതികൂലിച്ച് കൊണ്ടും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നു.
മേഗൻ മാർക്കിലിന് (Meghan Markle) ബക്കിങ്ങാം കൊട്ടാരത്തിൽ വംശീയ അധിക്ഷേപം നേരിടേണ്ടി വന്നുവെന്ന വെളിപ്പെടുത്തലിനെതിരെ ആഞ്ഞടിച്ച് കൊണ്ട് ബോളിവുഡ് നടി സിമി ഗരേവാൾ രംഗത്തെത്തി. മേഗൻ കള്ളം പറയുകയാണെന്നും തന്റെ വംശീയതയെ മുൻനിർത്തി സ്വയം ഇരയായി ചമയുകയാണെന്നും സിമി ഗരേവാൾ (Simi Garewal) ആരോപിച്ചു. മേഗൻ പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ വിശ്വാസയോഗ്യമല്ലെന്നാണ് സിമി തന്റെ ട്വിറ്ററിലൂടെ അറിയിച്ചത്.
ഞായറാഴ്ച അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസില്‍ വന്ന ഓപ്ര വിന്‍ഫ്രിയുമായുള്ള അഭിമുഖത്തിൽ രാജകുടുംബത്തിന്‍റെ പിന്തുണയില്ലാതെ, കടുത്ത എകാന്തതയില്‍ ജീവിതം മടുത്ത് ആത്മഹത്യ വരെ ചിന്തിച്ചിരുന്നതായി മേഗന്‍ (Meghan Markle) വെളിപ്പെടുത്തിയിരുന്നു. മേഗന് ജനിക്കുന്ന കുഞ്ഞിന്‍റെ നിറം എന്താകുമെന്നോര്‍ത്ത് രാജകുടുംബം ആകുലപ്പെട്ടിരുന്നതായി മേഗന്‍ വെളിപ്പെടുത്തി. ഇന്റർവ്യൂവിൽ മേഗൻ വെളുപ്പെടുത്തിയ കാര്യങ്ങൾ ലോകത്തെ ഞെട്ടിച്ചിരുന്നു.
ഇന്റർവ്യൂ (Interview) പുറത്ത് വന്നതിന് പിന്നാലെ നിരവധി താരങ്ങൾ മെഗനെ അനുകൂലിച്ച് കൊണ്ടും പ്രതികൂലിച്ച് കൊണ്ടും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നു. താരത്തിന്റെ സുഹൃത്തും ടെന്നീസ് താരവുമായ സെറീന വില്യംസ് പ്രശസ്‌തരായ കറുത്ത വംശജർക്ക് പോലും ഇത്തരത്തിലുള്ള അനുഭവങ്ങളാണ് ജീവിതത്തിൽ ലഭിക്കുന്നതെന്ന് പറഞ്ഞു. മാത്രമല്ല ഈ സംഭവം പുറത്ത് പറയാൻ മേഗൻ മാർക്കിൽ കാണിച്ച ധൈര്യത്തിൽ അഭിമാനമുണ്ടെന്നും സെറീന വില്യംസ് പറഞ്ഞു.
അമേരിക്കൻ (America) സംവിധായകയായ അവ ദുവെർണയും മെഗനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. അവ ഹാരി രാജകുമാരന്റെ അമ്മയായ ഡയാന സ്പെന്സർ ബിബിസിയ്ക്ക് നൽകിയ അഭിമുഖമാണ് പങ്ക് വെച്ചത്. അതിൽ ഡയാന സ്പെന്സറും രാജകുടുമ്ബത്തിൽ നിന്ന് പ്രശ്‍നങ്ങൾ ഏറ്റ് വാങ്ങേണ്ടി വന്നിരുന്നു എന്ന് പറയുന്നുണ്ട്.
ALSO READ: "Burqa Ban": Switzerland ൽ പൊതു ഇടങ്ങിൽ മുഖം മറയ്ക്കുന്നത് നിർത്തലാക്കുന്നതിന് ജനങ്ങളുടെ പിന്തുണ
അമേരിക്കയിലേയ്ക്ക് താമസം മാറ്റിയതിന് ശേഷമാണ് ആദ്യമായി ഇത്തരത്തില്‍ ഒരു തുറന്നുപറച്ചില്‍ ഹാരിയും മേഗനും നടത്തിയത്. അഭിമുഖത്തില്‍ മേഗന്‍ രാജകുടുംബത്തിന്റെ വംശീയമായ യാഥാസ്ഥിതികത്വം സംബന്ധിക്കുന്ന കാര്യങ്ങള്‍, നേരിടേണ്ടി അവഗണനയും വിവേചനം എന്നിവയെ പറ്റി വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.
കറുത്ത വംശജയായ (Black) മേഗന് പിറക്കുന്ന രാജകുടുംബംഗമായ കുഞ്ഞിന്‍റെ നിറം എന്താകുമെന്നോര്‍ത്ത് രാജകുടുംബം ആകുലപ്പെട്ടിരുന്നതായി മേഗന്‍ വെളിപ്പെടുത്തി. രാജകുടുംബം ഇക്കാര്യം പങ്കുവച്ചത് തങ്ങളെ ഞെട്ടിച്ചതായി പറയാൻ ഹാരി രാജകുമാരനും മടിച്ചില്ല. ദമ്പതികളുടെ ആദ്യകുട്ടിയായ ആര്‍ച്ചി രാജകുടുംബത്തിന്‍റെ വംശീയ മനസിന്‍റെ ഇരയിലായിരുന്നു. മേഗന്‍റെ പിതാവ് വെളുത്തവര്‍ഗക്കാരനും മാതാവ് കറുത്ത വംശജയുമാണെന്നതാണ് പ്രശനങ്ങളുടെ തുടക്കം.
ഹാരിക്കൊപ്പം ജീവിതം തുടങ്ങുമ്പോള്‍ ഇരുകൈകളും നീട്ടി സ്വാഗതമോതിയവര്‍ പിന്നീട് എല്ലാം മറന്ന് കൈയൊഴിയുകയായിരുന്നു. ഏകാന്തത കൂട്ടായപ്പോള്‍ ആത്മഹത്യ (Suicide) അവസാന വഴിയായി മനസിലെത്തിയെന്നും പക്ഷേ, ഇരുവരും പരസ്പര സഹായത്താൽ ദുരന്തമൊഴിവാക്കിയെന്നും മേഗന്‍ കൂട്ടിച്ചേർത്തു. വിവാഹത്തിനു ശേഷം പിതാവ് ചാള്‍സ് രാജകുമാരന്‍ തന്‍റെ ഫോണ്‍ വിളികള്‍ എടുക്കാതായതായതോടെയാണ് ഇനിയും രാജകുടുംബത്തിന്‍റെ ഭാഗമായി തുടരുന്നതില്‍ കാര്യമില്ലെന്ന ചിന്തയിലെത്തിയതെന്ന് ഹാരി രാജകുമാരനും വെളിപ്പെടുത്തിയിരുന്നു.
അതേസമയം, മേഗനും ഹാരിയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. താന്‍ വീണ്ടും ഗര്‍ഭിണിയാണെന്ന വിവരവും, തങ്ങള്‍ക്ക് പിറക്കാനിരിക്കുന്നത് മകളാണെന്നും ഹാരിയും മേഗനും വെളിപ്പെടുത്തി.ഇരുവരുടെയും ആദ്യപുത്രനായ ആര്‍ച്ചിക്ക് ഇപ്പോള്‍ ഒരു വയസുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...