ഡോണുമായുള്ള വിവാഹ മോചനം; ആദ്യമായി തുറന്നു പറഞ്ഞ് മേഘ്ന!!
ഡോണ്‍ ടോണിയുമായുള്ള വിവാഹ മോചനത്തെ കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞിരിക്കുകയാണ് സീരിയല്‍-ടെലിവിഷന്‍ താരം മേഘ്ന വിന്‍സന്‍റ്.
ഡോണ്‍ ടോണിയുമായുള്ള വിവാഹ മോചനത്തെ കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞിരിക്കുകയാണ് സീരിയല്‍-ടെലിവിഷന്‍ താരം മേഘ്ന വിന്‍സന്‍റ്.
തന്‍റെ യൂട്യൂബ് (Youtube) ചാനലിലൂടെയാണ് താരം വിവാഹ മോചനത്തെ കുറിച്ച് തുറന്നു സംസാരിച്ചിരിക്കുന്നത്. 'Meghnaz StudioBox' എന്ന പേരില്‍ താരം തുടങ്ങിയ യൂട്യൂബ് ചാനലിന്‍റെ സബ്സ്ക്രൈബേഴ്സിന്‍റെ എണ്ണം 50,000 കടന്നതിന്‍റെ ഭാഗമായി പങ്കുവച്ച വീഡിയോയിലാണ് താരം വിവാഹ മോചനത്തെ കുറിച്ച് സംസാരിച്ചിരിക്കുന്നത്.
കൊറോണ: ജീവന്‍ രക്ഷിക്കുന്ന ആദ്യ മരുന്നായി Dexamethasone!
കമന്‍റ് ബോക്സില്‍ ധാരാളമായി വരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന വീഡിയോയില്‍ വിവാഹമോചനത്തെ കുറിച്ച് ഒരുപാട് പേര്‍ ചോദിച്ചതായി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ച് പറഞ്ഞിട്ട് പ്രയോജനമൊന്നും ഇല്ലാത്തത് കൊണ്ടാണ് പ്രതികരിക്കാത്തത് എന്നാണ് താരം പറയുന്നത്.
ഇതേസംബന്ധിച്ച് വരുന്ന വിവാദങ്ങളോട് താനെന്തിനാണ് പ്രതികരിക്കുന്നതെന്നും ഒരിക്കലും അഭിമുഖങ്ങളില്‍ ഇതേപ്പറ്റി സംസാരിച്ചിട്ടില്ലെന്നും മേഘ്ന വിന്‍സന്‍റ് (Meghna Vincent) പറയുന്നു. കഴിഞ്ഞുപോയ കാര്യത്തെ കുറിച്ചോര്‍ത്ത് നമ്മള്‍ ടെന്‍ഷനടിക്കണ്ട എന്ന തോന്നല് കൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്നും താരം പറഞ്ഞു.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഉന്തും തള്ളും ഉണ്ടായിക്കാണും, സൈനികര്‍ മരിച്ചത് മണ്ണിടിച്ചിലിലാകാം....
കഴിഞ്ഞു പോയ കാര്യങ്ങളെ കുറിച്ച് ആലോചിക്കാതെ ഈ നിമിഷം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുകയാണ് താനെന്നും താരം വ്യക്തമാക്കി. ഇതുകൂടാതെ, അമ്മയെ കുറിച്ചും മുത്തശ്ശിയെ കുറിച്ചും, പാചക താത്പര്യത്തെ കുറിച്ചും തരാം വീഡിയോയില്‍ പറയുന്നുണ്ട്. പാചകം, നൃത്തം, ബ്യൂട്ടി ടിപ്സ്, മോട്ടിവേഷണല്‍ സ്റ്റോറീസ് എന്നിവ ഉള്‍പ്പെടുത്തിയാണ് മേഘ്ന ചാനലുകളില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നത്.