കൊറോണ: ജീവന്‍ രക്ഷിക്കുന്ന ആദ്യ മരുന്നായി Dexamethasone!

കൊറോണ വൈറസ് വ്യാപനം ആരംഭിച്ചത് മുതല്‍ ഈ മരുന്ന് നല്‍കിയിരുന്നെങ്കില്‍ യുകെയില്‍ 5000 പേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു എന്നും ഗവേഷകര്‍

Last Updated : Jun 17, 2020, 10:11 AM IST
  • കൊറോണ വൈറസ് വ്യാപനം ആരംഭിച്ചത് മുതല്‍ ഈ മരുന്ന് നല്‍കിയിരുന്നെങ്കില്‍ യുകെയില്‍ 5000 പേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു എന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
കൊറോണ: ജീവന്‍ രക്ഷിക്കുന്ന ആദ്യ മരുന്നായി Dexamethasone!

ലണ്ടന്‍: കൊറോണ വൈറസ് പ്രതിരോധത്തില്‍ ലോകത്തിന് പ്രതീക്ഷ നല്‍കി ബ്രിട്ടീഷ് ഗവേഷകര്‍. എല്ലായിടത്തും വ്യാപകമായി ലഭ്യമായ ഡെക്സാമെത്തസോണ്‍(dexamethasone) രോഗം ഭേദമാകാന്‍ സഹായകമാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 

വിലകുറഞ്ഞ ഈ മരുന്ന് കുറഞ്ഞ അളവില്‍ കഴിക്കുന്ന കൊറോണ ബാധിതരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകമാണെന്നാണ് റിപ്പോര്‍ട്ട്. മരണനിരക്ക് കുറയ്ക്കുന്നുവെന്ന് കണ്ടെത്തിയ ആദ്യ മരുന്നാണിതെന്നും വായിലൂടെ കഴിക്കാവുന്നതിനാല്‍ ഇത് IV ആയി ഉപയോഗിക്കാമെന്നും ഗവേഷകര്‍ പറയുന്നു. 

'അയ്യപ്പനും കോശിയും' സംവിധായകന്‍ സച്ചി വെന്‍റിലേറ്ററില്‍, നില ഗുരുതരം!!

ഗുരുതരമായി രോഗം ബാധിച്ച രോഗികളിലെ മരണനിരക്ക് മൂന്നിലൊന്നായി കുറഞ്ഞുവെന്നും അവര്‍ വ്യക്തമാക്കുന്നു. 2,104 രോഗികള്‍ക്കാണ് ഈ മരുന്ന് നല്‍കിയത്. മരുന്ന് നല്‍കാത്ത 4,321 പേരുടെ ചികിത്സാ ഫലവുമായി ഇത് താരതമ്യപ്പെടുത്തി. 

പിന്നീട് 28 ദിവസങ്ങള്‍ക്ക് ശേഷം ഫലം പരിശോധിച്ചപ്പോള്‍ വെന്‍റിലേറ്റര്‍ ഉപയോഗിച്ച രോഗികളില്‍ മരണനിരക്ക് 35 ശതമാനമായി കുറഞ്ഞു. ഓക്സിജന്‍ മാത്രം നല്‍കിയവരുടെ മരണനിരക്ക് 20 ശതമാനമായും കുറഞ്ഞു. ജീവന്‍ രക്ഷിക്കുന്നതിനു പുറമേ ചികിത്സാ ചിലവും ഇതിലൂടെ കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തല്‍. 

കോഹ്‌ലിയുടെ മുന്‍ കാമുകിയുമായി സംസാരിച്ചു, അദ്ദേഹം ദേഷ്യപ്പെട്ടു... വെളിപ്പെടുത്തല്‍

 

കൊറോണ വൈറസ് വ്യാപനം ആരംഭിച്ചത് മുതല്‍ ഈ മരുന്ന് നല്‍കിയിരുന്നെങ്കില്‍ യുകെയില്‍ 5000 പേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു എന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. പഠനത്തിന് നേതൃത്വം നല്‍കുന്ന ഓക്സ്ഫോര്‍ഡ് സര്‍വകലാശാല പ്രൊഫസര്‍ മാര്‍ട്ടിന്‍ ലാന്‍ട്രേയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

Trending News