Meiyazhagan Ott: കാർത്തി-അരവിന്ദ് സാമി ചിത്രം `മെയ്യഴകൻ` ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?
നെറ്റ്ഫ്ലിക്സാണ് മെയ്യഴകന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന് അർധരാത്രി മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങും.
നടൻ കാർത്തിയുടെ 27ാമത്തെ സിനിമയായ 'മെയ്യഴകൻ' ഒടിടി റിലീസിനൊരുങ്ങുന്നു. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുക. ഇന്ന് അർധരാത്രി മുതൽ മെയ്യഴകൻ സ്ട്രീമിങ് തുടങ്ങും. കാർത്തിക്കൊപ്പം ചിത്രത്തിൽ അരവിന്ദ് സാമി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രീദിവ്യയാണ് നായിക. '96 ' എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ സി .പ്രേംകുമാറാണ് ചിത്രത്തിൻ്റെ സംവിധായകൻ. തിയേറ്ററിൽ സമ്മിസ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
ഏറെ വൈകാരികതയാർന്ന പ്രമേയമാണ് ചിത്രതിൻ്റേത്. 2 മണിക്കൂർ 57 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം എന്നാണ് റിപ്പോർട്ട്. ' 96 ' എന്ന സിനിമ ചെയ്ത് ആറു വർഷത്തിന് ശേഷമാണ് മെയ്യഴകൻ ചെയ്യുന്നത്. ഇത്രയും കാലം ഇതിൻ്റെ തിരക്കഥ രാകി മിനുക്കുകയായിയുന്നു. എന്തിനാണ് ഈ സമയത്ത് ഇങ്ങനെ ഒരു സിനിമ എന്ന ചോദ്യത്തിന് ആദ്യം ഞാൻ ഉത്തരം നൽകേണ്ടിയിരിക്കുന്നു. അടുത്ത കാലത്തായി സോഷ്യൽ മീഡിയകളിലായാലും നമുക്കു ചുറ്റുമായാലും വെറുപ്പ് എന്ന ചിന്താഗതി വർദ്ധിച്ചു വരികയാണ്. സ്‌നേഹം കൊണ്ടു മാത്രമേ ഇതിനെ മാറ്റാനാവൂ. ഈ സിനിമ അതിനെ കുറിച്ചാണ് പറയുന്നത്. അത് എങ്ങനെ എന്നത് ചിത്രം കാണുമ്പോൾ ബോധ്യമാവും " എന്നാണ് സിനിമ റിലീസ് ചെയ്യും മുൻപ് സംവിധായകൻ പ്രേം കുമാർ പറഞ്ഞത്.
Also Read: Pushpa 2 Release: പറഞ്ഞതിലും ഒരു ദിവസം നേരത്തെ എത്തും; 'പുഷ്പ 2' റിലീസ് വീണ്ടും മാറ്റി
ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. തമിഴകത്ത് വൻ വിജയം നേടിയ ' വിരുമൻ ' എന്ന ചിത്രത്തിന് ശേഷം 2ഡി എൻ്റർടെയ്ൻമെൻ്റ് കാർത്തിയെ നായകനാക്കി നിർമ്മിക്കുന്ന സിനിമയാണിത്. സൂര്യയും ജ്യോതികയുമാണ് നിർമ്മാതാക്കൾ. രാജശേഖർ കർപ്പൂര സുന്ദര പാണ്ഡ്യനാണ് സഹ നിർമ്മാതാവ്. കാർത്തി ,അരവിന്ദ സാമി,ശ്രിദിവ്യ, എന്നിവർക്കൊപ്പം രാജ് കിരൺ, ജയ പ്രകാശ്, ശരൻ എന്നിവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.