കൊച്ചി: അര്‍ജുന്‍ അശോകന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന 'മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ് സിനിമയുടെ ട്രയ്ലർ റിലീസ് ചെയ്തു. ചിത്രത്തിൻറെ പേര് പോലെ തന്നെ രാഷ്ട്രീയക്കാരനായി ആണ് അർജുൻ അശോകൻ എത്തുന്നത്. ഫെബ്രുവരി 25 നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു കംപ്ലീറ്റ് ഫണ്‍ പാക്ക്ഡ് ചിത്രമായിരിക്കും മെമ്പര്‍ രമേശന്‍ എന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചന. ഒ.എം രമേശന്‍ എന്ന യുവ രാഷ്ട്രീയ നേതാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സൗഹൃദത്തിനും പ്രണയത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമാണ് മെമ്പർ രമേശൻ.


ALSO READ : Night Drive Movie : വൈശാഖ് ചിത്രം 'നൈറ്റ് ഡ്രൈവ് തിയറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു



ബോബന്‍&മോളി എന്റര്‍റ്റൈന്‍മെന്റ്സിന്റെ ബാനറില്‍ ബോബനും മോളിയും ചേർന്നാണ് ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്നത്.


ഗായത്രി അശോകാണ് ചിത്രത്തിലെ നായിക. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ടായിരുന്നു ചിത്രത്തിലെ ആദ്യ ഗാനമായ അലരെ എന്ന ഗാനം ഒരു കോടിയിലധികം ആളുകള്‍ യൂട്യൂബില്‍ കണ്ടിരുന്നു. 


ALSO READ : Upacharapoorvam Gunda Jayan : കല്യാണവും ഒളിച്ചോട്ടവും വിശേഷങ്ങളുമായി ഉപചാരപൂര്‍വ്വം ഗുണ്ട ജയന്റെ ട്രെയ്‌ലറെത്തി


തീവണ്ടി, എടക്കാട് ബെറ്റാലിയന്‍, ഫൈനല്‍സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൈലാസ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചെമ്പന്‍ വിനോദ്, സാബുമോന്‍ അബ്ദുസമദ്, ശബരീഷ് വര്‍മ്മ, രഞ്ജി പണിക്കര്‍ , ഇന്ദ്രന്‍സ്, മമ്മുക്കോയ, സാജു കൊടിയന്‍, ജോണി ആന്റണി,ബിനു അടിമാലി, അനൂപ് (ഗുലുമാല്‍ ) മെബിന്‍ ബോബന്‍, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം ,സജാദ് ബ്രൈറ്റ് ,കല തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.