Upacharapoorvam Gunda Jayan : കല്യാണവും ഒളിച്ചോട്ടവും വിശേഷങ്ങളുമായി ഉപചാരപൂര്‍വ്വം ഗുണ്ട ജയന്റെ ട്രെയ്‌ലറെത്തി

മമ്മൂട്ടിയാണ് ഫേസ്‌ബുക്കിലൂടെ ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്ത് വിട്ടത്. ചിത്രം ഫെബ്രുവരി 25 നാണ് തീയേറ്ററുകളിൽ എത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 19, 2022, 08:08 PM IST
  • ഒരു കല്യാണ വീടും, പെണ്ണിന്റെ ഒളിച്ചോട്ടവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പശ്ചാത്തലമെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.
  • മമ്മൂട്ടിയാണ് ഫേസ്‌ബുക്കിലൂടെ ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്ത് വിട്ടത്.
  • ചിത്രം ഫെബ്രുവരി 25 നാണ് തീയേറ്ററുകളിൽ എത്തുന്നത്.
  • അരുൺ വൈഗയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Upacharapoorvam Gunda Jayan : കല്യാണവും ഒളിച്ചോട്ടവും വിശേഷങ്ങളുമായി ഉപചാരപൂര്‍വ്വം ഗുണ്ട ജയന്റെ ട്രെയ്‌ലറെത്തി

Kochi : സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി ദുല്‍ഖര്‍ സല്‍മാൻ നിര്‍മിക്കുന്ന ചിത്രം ഉപചാരപൂര്‍വ്വം ഗുണ്ട ജയന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഒരു കല്യാണ വീടും, പെണ്ണിന്റെ ഒളിച്ചോട്ടവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പശ്ചാത്തലമെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. മമ്മൂട്ടിയാണ് ഫേസ്‌ബുക്കിലൂടെ ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്ത് വിട്ടത്. ചിത്രം ഫെബ്രുവരി 25 നാണ് തീയേറ്ററുകളിൽ എത്തുന്നത്.

അരുൺ വൈഗയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രാജേഷ് വര്‍മ്മയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. 

ALSO READ: Bheeshma Parvam : ഭീഷ്മപർവ്വത്തിലെ ഗാനം ആലപിച്ച് ശ്രീനാഥ്‌ ഭാസി, ചുവടുവെച്ച് സൗബിന്‍; പറുദീസയെത്തി

സൈജു കുറുപ്പിന്റെ നൂറാമത് ചിത്രം കൂടിയാണ് 'ഉപചാരപൂർവ്വം ​ഗുണ്ട ജയൻ. നേരത്തെ പുറത്ത് വിട്ട ഉണ്ടകണ്ണന്‍ എന്ന കല്ല്യാണപാട്ട് പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.  ഒരു കല്ല്യാണ വീടിന്റെ പശ്ചാത്തലത്തില്‍ കൊട്ടിപാടുന്ന പാട്ടിന് സംഗീതം പകര്‍ന്നത് ശബരീഷ് വര്‍മ്മയും ജയദാസ് പുന്നപ്രയുമാണ്. ശബരീഷ് വര്‍മ്മ തന്നെയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. വരികള്‍ അജിത് പി വിനോദന്‍. പ്രോഗാമിംഗ് മുജീബ് മജീദ്. സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഗാനരംഗത്തില്‍ എത്തുന്നുണ്ട്. 

ALSO READ: Vaashi : വാശിയുമായി ടോവിനോ തോമസും കീർത്തി സുരേഷും; ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു

ചിത്രത്തില്‍ സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, സാഗര്‍ സൂര്യ, ഷാനി ഷാക്കി, വൃന്ദ മേനോന്‍, നയന, പാര്‍വതി, ഷെലജ പി അമ്പു തുടങ്ങിയവരും ചിത്രത്തിൽ വിവിധ വേഷങ്ങളിലെത്തുന്നു.

ALSO READ: Aarattu Movie Review : മോഹൻലാലിന്റെ മാത്രം 'ആറാട്ട്'; നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് സിനിമ റിവ്യു

ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ക്യാമറ എല്‍ദോ ഐസക്, എഡിറ്റര്‍ കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍. പ്രൊജക്ട് ഡിസൈന്‍ ജയ് കൃഷ്ണന്‍, ആര്‍ട് അഖില്‍ രാജ് ചിറായില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് ജിതേഷ് പൊയ്യ, അസോസിയേറ്റ്‌സ് ഡയറക്ടര്‍മാര്‍ കിരണ്‍ റാഫേല്‍, ബിന്റോ സ്റ്റീഫന്‍, പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഫോട്ടോഷൂട്ട് ഗിരീഷ് ചാലക്കുടി, സ്റ്റില്‍സ് നിദാദ് കെ എന്‍, പോസ്റ്റര്‍ ഡിസൈന്‍ ഓള്‍ഡ് മോങ്ക്‌സ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News