Kochi : കഴിഞ്ഞ ആഴ്ചയിൽ നടനും കൊല്ലം എംഎൽഎയുമായ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്ന (Mukesh Methil Devika Divorce) വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കവെ എല്ലാവരും തേടിയത് ഒരു കാര്യമായിരുന്നു മേതിൽ ദേവികയും ആദ്യ ഭർത്താവ് ആരായിരുന്നു എന്ന്. രാജീവ് നായർ (Rajeev Nair) പാലക്കാട് സ്വദേശി എന്ന് അഭ്യുഹങ്ങൾ വെച്ച് പലരെയും ചേർത്ത് പല പ്രദേശിക ഓൺലൈൻ മാധ്യമങ്ങൾ പല തരത്തിലുള്ള വ്യാജ വാർത്തകളാണ് (Fake News) പ്രചരിപ്പിച്ചിരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അങ്ങനെ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജപ്രചരണത്തിന് ഇരയായ ചലച്ചിത്ര നിർമാതാവും എഴുത്തുകാരനും രാജീവ് ഗോവന്ദൻ രംഗത്തെത്തിയിരിക്കുകയാണ്. ചില YouTube ഓൺലൈൻ മാധ്യമങ്ങളുടെ സ്ക്രീൻഷോട്ട് ഫേസ്ബുക്കിൽ പങ്കുവെച്ചാണ് രാജീവ് വ്യാജപ്രചരണങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. 


ALSO READ : Mukesh Divorce: പ്രതികരിക്കാനില്ലെന്ന് മുകേഷിൻറെ ആദ്യ ഭാര്യ സരിത,പഴയ നിലപാടിൽ ഉറച്ച് നിൽക്കുന്നു


ആ രാജീവ് നായർ ഞാനല്ലെന്നും ലോകത്തെ എല്ലാ രാജീവ് മാരും ഒന്നല്ലയെന്നാണ് രാജീവ് ഗോവിന്ദൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുന്നത്. 


ഭാവനസമ്പനമായി വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതിനായ തന്റെ ചിത്രത്തിലെ ഗാനങ്ങളും കൃതികളും എല്ലാം ഓൺലൈൻ മീഡിയ ഉപയോഗിച്ചുയെന്നാണ് രാജീവ് തന്റെ കുറിപ്പിലൂടെ അറിയിക്കുന്നത്. തന്നെ അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്റുകൾ പിൻവലിക്കാൻ രാജീവ് ഓൺലൈൻ മാധ്യമത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഓൺലൈൻ മാധ്യമത്തിനെതിരെ നിയമനടപടികൾ ആരംഭിച്ചുയെന്നു രാജീവ് അറിയിച്ചു.


ALSO READ : Mukesh Methil Devika divorce Reason: മുകേഷിനോട് തനിക്ക് വ്യക്തി പരമായ പ്രശ്നങ്ങളില്ല വിവാഹ ബന്ധം വേർപ്പെടുത്തിയതിന് മറ്റൊന്നാണ് കാരണം-മേതിൽ ദേവിക


അന്തരിച്ച സംവിധായകൻ സച്ചിയുടെ അനാർക്കലി എന്ന ചിത്രത്തിന്റെ നിർമാതാവാണ് ഈ രാജീവ് ഗോവിന്ദൻ. പൃഥ്വിരാജിന്റെ കാളിയൻ എന്ന ചിത്രവും രാജീവാണ് നിർമിക്കുന്നത്.  കുഞ്ചാക്കോ ബോബൻ ബിജു മേനോൻ കൂട്ടുകെട്ടിലെ സൂപ്പർ ഹിറ്റ് ചിത്രമായ ഓർഡിനറിയുടെ നിർമാതാവ് രാജീവ് ഗോവിന്ദനാണ്.


ALSO READ : Mukesh Methil Devika Divorce : നടൻ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു എന്ന് റിപ്പോർട്ട്


രാജീവ് ഗോവിന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്


ആ രാജീവ് നായർ ഞാനല്ല...

മേതിൽ ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു. 'ലൗവ് റീൽസ്' എന്നൊരു ഓൺലൈൻ മാധ്യമം ഈ വാർത്ത ഏറ്റെടുത്തതോടെയാണ് ജീവിതത്തിലെ അപ്രതീക്ഷിതമായ ചില അധ്യായങ്ങളുടെ തുടക്കം. ആദ്യം തന്നെ പറയട്ടെ, ദേവികയുടെ ഭർത്താവായിരുന്ന രാജീവ് നായർ ഞാനല്ല. എനിക്കവരുമായി ഒരു ബന്ധവും ഇല്ല. യാതൊരു അന്വേഷണവും നടത്താതെ എന്നെയും എൻ്റെ കവിതകളെയും മേതിൽ ദേവികയ്ക്ക് ചാർത്തി നൽകി. ഭാവനാസമ്പന്നമായ കഥകൾ ചമച്ചു. എന്ത് മാധ്യമ പ്രവർത്തനമാണിത്? അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ തന്നെയാണ് തീരുമാനം.

ഞാനാണെന്ന് കൃത്യമായി തിരിച്ചറിയാൻ എൻ്റെ ചിത്രങ്ങളും ഗാനങ്ങളും പുസ്തകവുമൊക്കെ അതിൽ വലിച്ചിഴച്ചു. ദേവികയുടെ പുത്രൻ്റെ പിതൃത്വവും എൻ്റെ ചുമലിൽ ചാർത്തി.

എങ്ങനെയാണ് ഞാനാണ് ദേവികയുടെ ആദ്യ ഭർത്താവെന്ന നിഗമനത്തിലേക്ക് ഇവരെത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ലോകത്തെ എല്ലാ 'രാജീവ് 'മാരും ഒന്നല്ല.

വാർത്ത സൃഷ്ടിച്ചവരും പ്രചരിപ്പിച്ചവരും തെറ്റുകാർ തന്നെയാണ്. എന്നെ അപമാനിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ ലൗറീൽസ് പിൻവലിക്കുക. നിയമ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

രാജീവ് ഗോവിന്ദൻ

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.