Mukesh Methil Devika Divorce: പുതിയ വിവാദങ്ങൾക്കിടയിൽ ദേവികയുടെ പഴയ വാക്കുകൾ വൈറലാകുന്നു
Mukesh Methil Devika Divorce: സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചൂടേറിയ ചർച്ചാ വിഷയം നടനും കൊല്ലം എംഎൽഎയുമായ മുകേഷിന്റേയും നർത്തകി മേതില്‍ ദേവികയുടേയും വിവാഹമോചനമാണ്.
Mukesh Methil Devika Divorce: സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചൂടേറിയ ചർച്ചാ വിഷയം നടനും കൊല്ലം എംഎൽഎയുമായ മുകേഷിന്റേയും നർത്തകി മേതില്‍ ദേവികയുടേയും (Mukesh-Methil Devika Divorce News) വിവാഹമോചനമാണ്.
മുകേഷിനെതിരെ (M Mukesh) വിവാഹമോചനത്തിനുള്ള വക്കീൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ദേവിക സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല മുകേഷിനെതിരെ കടുത്ത ആരോപണങ്ങളാണ് ദേവിക ഇപ്പോൾ ഉന്നയിക്കുന്നത്.
അദ്ദേഹം നല്ലൊരു ഭര്‍ത്താവായിരുന്നില്ലയെന്ന് ദേവിക ഇപ്പോൾ പറയുമ്പോൾ ദേവികയുടെതന്നെ (Methil Devika) പഴയ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
അതായത് നേരത്തെ മീ ടു ക്യാമ്പയിന്റെ ഭാഗമായി നടന്ന വെളിപ്പെടുത്തലില്‍ മുകേഷിന്റെ പേരിലും ആരോപണങ്ങൾ ഉയർന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് മുൻപ് നടന്ന സംഭവത്തെക്കുറിച്ച് ഒരു സിനിമാ പ്രവര്‍ത്തക വെളിപ്പെടുത്തല്‍ നടത്തിയപ്പോൾ അന്ന് ഭർത്താവ് മുകേഷിനെ രക്ഷിച്ചെടുത്ത ദേവികയുടെ (Methil Devika) വാക്കുകയാണ് ഇപ്പോൾ വൈറലാകുന്നത്.
മുകേഷിനെതിരെ ഉയർന്ന ആരോപണത്തിൽ തനിക്ക് ആശങ്കയില്ലെന്നായിരുന്നു അന്ന് ദേവിക പ്രതികരിച്ചത്. ഇക്കാര്യം മുകേഷേട്ടനോട് സംസാരിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം ഓര്‍മയിലില്ലെന്നാണ് പറഞ്ഞതെന്നും മുകേഷേട്ടൻ എന്നോട് നുണ പറയില്ല എന്നാണ് വിശ്വാസമെന്നുമായിരുന്നു മേതിൽ ദേവികയുടെ വെളിപ്പെടുത്തൽ.
മാത്രമല്ല മുകേഷേട്ടന്റെ (M Mukesh) മൊബൈല്‍ പലപ്പോഴും ഞാന്‍ ആണ് കൈകാര്യം ചെയ്യുന്നതെന്നും ഒരുപാട് സ്ത്രീകള്‍ പ്രലോഭിപ്പിക്കുന്ന രീതിയിലുള്ള മെസേജുകള്‍ അയയ്ക്കാറുണ്ടെന്നും ദേവിക അന്ന് പറഞ്ഞിരുന്നു.
പലപ്പോഴും ഞാനാണ് മെസേജുകള്‍ക്ക് മറുപടി നല്‍കാറുള്ളതെന്ന് പറഞ്ഞ മേതിൽ ദേവിക ഭാര്യ എന്ന രീതിയില്‍ എന്നെ സംബന്ധിച്ചിടത്തോളം അത് വേറൊരു സ്ത്രീ ചെയ്യുന്ന ഹരാസ്‌മെന്റ് ആണെന്നും അതിനൊരു ക്യാമ്പയിനിങ് ഒന്നുമില്ലേഎന്നും ചോദിച്ചിരുന്നു. ഇപ്പോഴിതാ ദേവികയുടെ ഈ വാക്കുകൽ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...