)
Palakkad : നടനും കൊല്ലം എംഎൽഎയുമായ മുകേഷും (Actor Mukesh) നർത്തിക മേതിൽ ദേവികയുമായുള്ള (Methil Devika) വിവാഹം ബന്ധം വേർപ്പെടുത്തുന്നു (Divorce) എന്നുള്ള റിപ്പോർട്ടുകൾക്ക് സ്ഥിരീകരണം. മേതിൽ ദേവിക മുകേഷുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുന്നതിനായി നർത്തകി വക്കീൽ മുഖാന്തരം നോട്ടീസയച്ചു എന്നാണ് സംഭവത്തിൽ ഏറ്റവും പുതുതായി ലഭിക്കുന്ന റിപ്പോർട്ടുകൾ. ദൃശ്യ ഓൺലൈൻ മാധ്യമമായ ഏഷ്യനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നർത്തികയുമായിട്ടുള്ള ഏറ്റവും അടുത്ത വൃത്തങ്ങളെത ഉദ്ധരിച്ചാണ് ഏഷ്യനെറ്റ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ദേവിക കോടതിയെ സമീപിക്കുകയും വക്കീൽ മുഖാന്തരം കൊല്ലം എംഎൽഎയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
മേതിൽ ദേവികയും മുകേഷും വിവാഹമോചനത്തിനായി തയ്യാറെടുക്കുന്നു എന്ന റിപ്പോർട്ട രാവിലെ തന്നെ പുറത്ത് വന്നിരുന്നു. തുടർന്ന് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച വിഷയമായ ഇക്കാര്യത്തിന്റെ ഏകദേശം സ്ഥിരീകരിണമാണ് ഇപ്പോൾ വന്നിരിക്കുന്നത്.
നിലവിൽ നടനുമായി പിരിഞ്ഞ് ദേവിക ആദ്യ വിവാഹത്തിലെ മകനോടൊപ്പം പാലക്കാട്ടെ അമ്മയുടെ വീട്ടിലാണ് കഴിയുന്നതെന്നാണ് റിപ്പോർട്ട്. മുകേഷിന്റെ പക്ഷെത്ത് നിന്നുള്ള കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് നർത്തകി കോടതിയിൽ പരാതി നൽകിയിരിക്കുന്നതായിട്ടാണ് ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നത്.
മുകേഷുമായി ബന്ധം വേർപ്പെടുത്തി നൃത്തത്തിൽ കൂടുതൽ ശ്രദ്ധ നൽകാനാണ് മേത്തിൽ ദേവികയുടെ തീരുമാനം. ഇരവുരുടെയും രണ്ടാമത്തെ വിവാഹ ജീവതമായിരുന്നു. നടി സരിതയുമായി വിവാഹ ബന്ധം വേർപ്പെടുത്തിയാണ് എം. മുകേഷ് മേതിൽ ദേവികയെ കല്യാണം കഴിക്കുന്നത്. 2013 ഒക്ടോബറിലായിരുന്നു ഇരുവരും തമ്മിൽ വിവാഹിതരാകുന്നത്. പാലക്കാട് സ്വദേശിയായിരുന്നു മേതിൽ ദേവികയുടെ ആദ്യ ഭർത്താവ്.
സരിതയുമായി മുകേഷിന്റെ ബന്ധം വേർപ്പെട്ടതിന് പിന്നാലെ നിരവധി ആരോപണങ്ങളുമായി മുൻകാല മലയാള നായിക രംഗത്തെത്തിയിരുന്നു. സ്വന്തം കുടുംബത്തെ തിരിഞ്ഞ് നോക്കാത്ത ഒരാളും മദ്യാപാനിയും പണത്തിനോട് അത്യാർത്തിയുമായ ഒരു വ്യക്തിക്ക് എങ്ങനെ ഒരു ജനപ്രതിനിധി ആകാൻ സാധിക്കുമെന്നായിരുന്നു സരിതാ ഒരിക്കൽ മുകേഷിനെതിരെ ചോദ്യം ഉന്നയിച്ചിരുന്നു.
നടൻ എന്നതിൽ ഉപരി ഔദ്യോഗിക ജീവതിത്തിലും മുകേഷ് എന്ന വ്യക്തി നിരവധി വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. അടുത്തിടെ സഹായം അഭ്യർഥിച്ച് ഒരു വിദ്യാർഥി ഫോൺ വിളിച്ചതിന് രൂക്ഷമായ ഭാഷയിൽ ശകാരിച്ചതും ആരാധകരോട് അസഭ്യാമായ ഭാഷയിൽ മറുപടി നൽകിയതും വലിയതോതിൽ വിവാദമായിരുന്നു.
മേതിൽ ദേവിക പാലക്കാട് രാമനാഥപുരം സ്വദേശിനിയാണ്. മോഹിനിയാട്ടം കലാകാരിയായ ദേവികയ്ക്ക് കേരള സംഗീത നാടക അക്കാദമി പുരസ്കാരം തുടങ്ങിയ ലഭിച്ചിട്ടുണ്ട്. മുകേഷ് ലളിതകലാ അക്കാദമിയുടെ ചെയർമാനായിരിക്കെയാണ് ഇരുവരും തമ്മിൽ അടുപ്പത്തിലാകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy