Kochi : മിന്നൽ മുരളി (Minnal Murali) നെറ്റ്ഫ്ലിക്സിൽ (Netflix) റിലീസ് ചെയ്ത് 2 ദിവസം പിന്നിടുമ്പോൾ, ചിത്രം വിജയകരമായി മുന്നേറുകയാണ്. നെറ്റ്ഫ്ലിക്സിന്റെ 'ടോപ് 10' ലിസ്റ്റിൽ ഒന്നാമത് എത്തിയിരിക്കുകയാണ് ചിത്രം. ടൊവിനോ തോമസിനെ (Tovino Thomas) നായകനാക്കി ബേസിൽ ജോസഫാണ് (Basil Joseph)  ചിത്രം ഒരുക്കിയത്. പ്രതിനായകനായി എത്തിയ ഗുരു സോമ സുന്ദരത്തിന്റ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹോളിവുഡ് സൂപ്പർ ഹീറോകളെ (Super Hero)  അനുകരിക്കാതെ,  പ്രേക്ഷകരിൽ രോമാഞ്ചം ഉണർത്തിയാണ് മലയാളത്തിന്റെ ആദ്യ സൂപ്പർ ഹീറോയെത്തിയത്. ചിത്രത്തിന് നെറ്റ്‌ഫ്ലിക്സ് വമ്പൻ പ്രീ റിലീസിങ് ക്യാമ്പയിനുകളാണ് നെറ്റ്ഫ്ലിക്സ് സംഘടിപ്പിച്ചിരുന്നത്. റിക്കോർഡ് തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ടൊവിനോ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയതെന്നാണ് പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ.


ALSO READ: Minnal Murali| ആ ലിങ്ക് മിന്നൽ മുരളിയല്ല: വെറുതെ ടെലഗ്രാമിൽ കയറി പണി വാങ്ങിക്കരുത്


ടൊവിനോയെ കൂടാതെ തമിഴ് താരം ഗുരു സോമസുന്ദരം, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു, ബിജു കുട്ടൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. അരുൺ അനിരുദ്ധും ജസ്റ്റിൻ മാത്യുവും ചേർന്നാണ് മിന്നൽ മുരളിയുടെ കഥയും തിരക്കഥയും ഒരുക്കിയത്.


ALSO READ: Minnal Murali | സൂപ്പർഹീറോ vs സൂപ്പർവില്ലൻ, സൂപ്പർ പവറുകൾ ഇല്ലാത്ത ജയ്സണും ഷിബുവും, സിനിമയ്ക്കപ്പുറം ഈ ബന്ധം...


സംവിധായകനായി സമീർ താഹിറാണ് ചിത്രത്തിന്റെ ഛായഗ്രഹകൻ. ഷാൻ റഹ്മാനാണ് സംഗീതം. ഹോളിവുഡ് ആക്ഷൻ ഡയറെക്ടർ വ്ലാഡ് റിംബർഗാണ് സിനിമയുടെ സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത്. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നടാ, തെലുഗു എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിരുന്നു.


ALSO READ: Minnal Murali Review : ഇതാ മലയാളത്തിൽ നിന്നൊരു സൂപ്പർ ഹീറോ; മിന്നലടിച്ചാൽ രക്ഷകനെത്തും


ചിത്രം ആദ്യം തിയറ്ററുകളിൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനം പ്രത്യേകിച്ച് കേരളത്തിൽ അതിരൂക്ഷമായിരിക്കെ ചിത്രം റിലീസ് ചെയ്യുന്നതിനായി തിയറ്ററുകൾ തുറക്കാൻ ഇനിയും കാത്തിരിക്കുന്നില്ലയെന്ന് അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.