കൊച്ചി: മിന്നൽ മുരളി ഇപ്പോ കിട്ടും, ഇതാ കിട്ടിയെന്നൊക്കെ പറഞ്ഞ് നിരവധി ലിങ്കുകൾ ടെലഗ്രാമിൽ പാറി പറന്ന് നടക്കുന്നുണ്ട്. മിക്കവയും വ്യാജ ലിങ്കുകളാണെന്ന് മാത്രമല്ല. ചിലപ്പോ ഡൌൺലോഡ് പൂർത്തിയാവുമ്പോ ആയിരിക്കും സത്യം മനസ്സിലാവുക.
പഴയ ചിത്രങ്ങളായ ഇട്ടിമാണിയുടെ അടക്കം പ്രിൻറുകൾ ഇത്തരത്തിൽ മിന്നൽ മുരളിയെന്ന പേരിൽ ടെലഗ്രാമിൽ വ്യാപകമായി പങ്കുവെക്കുന്നുണ്ട്. ഉരുക്കു സതീശൻ, മായാവി തുടങ്ങിയ ചിത്രങ്ങളും മിന്നൽ മുരളിയുടെ പേരിൽ ടെലഗ്രാമിലുണ്ട്.
ALSO READ: Minnal Murali| മിന്നൽ മുരളിക്ക് മുൻപ് കേരളത്തിൽ സൂപ്പർ ഹീറോകളുണ്ടായിരുന്നോ?
വെള്ളിയാഴ്ചയാണ് ചിത്രം നെറ്റ് ഫ്ളിക്സിൽ റിലീസായത്. ചിത്രം നെറ്റ് ഫ്ളിക്സിൽ തന്നെ കാണമമെന്നും ചിത്രത്തിൻറെ സംവിധായകൻ ബേസിൽ ജോസഫും, നടൻ ടൊവീനോയുമൊക്കെ അഭ്യർഥിച്ചിരുന്നു. നേരത്തെ മരക്കാറിൻറെ വ്യാജ പ്രിൻറ് ടെലഗ്രാമിൽ പ്രചരിച്ചതിന് കാഞ്ഞിരപ്പള്ളി സ്വദേശിയടക്കം അറസ്റ്റിലായിരുന്നു.
അതിനിടയിൽ ചിത്രത്തിൻറെ ടെലഗ്രാം പ്രിൻറിനെതിരെ നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്. ട്രോളുകൾ കൂടി എത്തിയതോടെ ചിത്രത്തിൻറെ ജനകീയത വീണ്ടും കൂടുകയാണുണ്ടായത്.
ALSO READ: Minnal Murali| മിന്നൽ മുരളി ഇന്ന് കാണുന്നവർക്കായി ചില നിർദ്ദേശങ്ങൾ, ശ്രദ്ധിക്കണം
ഒാർത്തിരിക്കണം
മിന്നൽ മുരളിയുടെ വിതരണ അവകാശം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ് ഫ്ലിക്സിനാണ് ചിത്രത്തിൻറെ വ്യാജ പ്രിൻറുകൾ കാണുന്നതും പ്രചരിപ്പിക്കുന്നതും നിയമപരമായി തെറ്റാണ്. ഇത് ശ്രദ്ധയിൽപ്പെട്ടാൽ ചിത്രത്തിൻറെ അണിയറ പ്രവർത്തകരെയോ അല്ലെങ്കിൽ പോലീസിനെയോ അറിയിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...