മിന്നൽ മുരളി സെക്കൻഡ് പാർട്ട് ഉണ്ടാകുമെന്ന സൂചന നൽകി നടൻ ടോവിനോ തോമസ്. സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ് താരം സൂചന നൽകിയത്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വർക്ക് ഔട്ട് വീഡിയോയ്ക്ക് ''പറക്കാൻ പഠിക്കുന്നു... മുരളിയുടെ പുതിയ മിഷനായി പുതിയ പാഠങ്ങൾ പഠിക്കുന്നു'' എന്നാണ് താരം ക്യാപ്ഷൻ നൽകിയത്.



ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ചിത്രത്തിന് രണ്ടാംഭാ​ഗം ഉണ്ടാകുമെന്നും ഇതിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ചിത്രത്തിന്റെ സംവിധായകൻ ബേസിൽ ജോസഫും പ്രൊഡ്യൂസർ സോഫിയ പോളും സൂചനകൾ നൽകിയിട്ടുണ്ട്.


ALSO READ: Minnal Murali : നെറ്റ്ഫ്ലിക്സിൽ തിളങ്ങി മിന്നൽ മുരളി; 'ടോപ് 10' ലിസ്റ്റിൽ ഒന്നാമത്


നെറ്റ്ഫ്ലിക്സിന്റെ 'ടോപ് 10' ലിസ്റ്റിൽ ഒന്നാമത് എത്തിയിരിക്കുകയാണ് ചിത്രം. പ്രതിനായകനായി എത്തിയ ഗുരു സോമ സുന്ദരത്തിന്റ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു, ബിജു കുട്ടൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. അരുൺ അനിരുദ്ധും ജസ്റ്റിൻ മാത്യുവും ചേർന്നാണ് മിന്നൽ മുരളിയുടെ കഥയും തിരക്കഥയും ഒരുക്കിയത്.


സംവിധായകനായി സമീർ താഹിറാണ് ചിത്രത്തിന്റെ ഛായഗ്രഹകൻ. ഷാൻ റഹ്മാനാണ് സംഗീതം. ഹോളിവുഡ് ആക്ഷൻ ഡയറെക്ടർ വ്ലാഡ് റിംബർഗാണ് സിനിമയുടെ സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത്. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നടാ, തെലുഗു എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിരുന്നു.


ALSO READ: Minnal Murali| ആ ലിങ്ക് മിന്നൽ മുരളിയല്ല: വെറുതെ ടെലഗ്രാമിൽ കയറി പണി വാങ്ങിക്കരുത്


ചിത്രം ആദ്യം തിയറ്ററുകളിൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനം പ്രത്യേകിച്ച് കേരളത്തിൽ അതിരൂക്ഷമായിരിക്കെ ചിത്രം റിലീസ് ചെയ്യുന്നതിനായി തിയറ്ററുകൾ തുറക്കാൻ ഇനിയും കാത്തിരിക്കുന്നില്ലയെന്ന് അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.