മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ മിന്നൽ മുരളി നാളെ എത്തും. അതേ പ്രേക്ഷകർ കാത്തിരുന്ന മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ മിന്നൽ മുരളി എത്തുന്നു. മലയാള സിനിമയിൽ ഇത്രയധികം പ്രമോഷൻ ലഭിച്ച മറ്റൊരു സിനിമയില്ല. ആ​ഗോളതലത്തിൽ വരെ മിന്നൽ മുരളിക്ക് ​ഗംഭീര പ്രമോഷനാണ് ലഭിക്കുന്നത്. മിന്നൽ മുരളിയുടെ തീമിൽ പരസ്യ ചിത്രങ്ങൾ, Comics, വീഡിയോസ് എന്നിവയെല്ലാം തന്നെ പ്രമോഷന്റെ ഭാ​ഗമായി ഇറങ്ങി കഴിഞ്ഞു. മിന്നൽ മുരളിക്ക് മറ്റൊരു പ്രമോഷനായി ഇപ്പോൾ ട്വിറ്റർ ഇമോജിയും എത്തിയിട്ടുണ്ട്. 



COMMERCIAL BREAK
SCROLL TO CONTINUE READING

 


ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ് റിലീസായാണ് എത്തുന്നത്. ഒരു തെന്നിന്ത്യൻ സിനിമയ്ക്കും ഇതുവരെ ലഭിക്കാത്ത വിധം പ്രൊമോഷനാണ് നെറ്റ്‍ഫ്ലിക്സ് മിന്നൽ മുരളിയ്ക്കായി ഒരുക്കിയിട്ടുള്ളത്. ചിത്രത്തിന്‍റെ റിലീസിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോഴാണ് ട്വിറ്ററില്‍ മിന്നൽ മുരളി ഇമോജി ലഭിച്ചിരിക്കുന്നത്.


Also Read: Kerala Police | കേരളാ പോലീസിന്റെ 'മിന്നൽ മുരളി' എത്തി! കാക്കിക്കുള്ളിലെ കലാകാരന്മാർക്ക് അഭിനന്ദന പ്രവാഹം


ഇന്ത്യയിൽ നിന്നുള്ള പല ചിത്രങ്ങൾക്കും രജനികാന്തിന്റേത് ഉൾപ്പെടെയുള്ള ചിത്രങ്ങൾക്ക് മുൻപ് ട്വിറ്റർ ഇമോജി ലഭിച്ചിട്ടുണ്ട്. എന്നാൽ മലയാളത്തിൽ ഇതാദ്യമായാണ് ഒരു സിനിമയ്ക്ക് ഇമോജി ലഭിക്കുന്നത്. 'മിന്നല്‍ മുരളി' എന്ന ഹാഷ് ടാഗിനൊപ്പമാണ് ട്വിറ്ററില്‍ ഇനി ഈ ഇമോജിയുമുണ്ടാവുക. ഹാഷ് ടാഗ് ഇതിനോടകം തന്നെ ട്രെന്‍ഡിംഗ് ആയി കഴിഞ്ഞിട്ടുണ്ട്. 


#minnal 
#MinnalMurali  
#MinnalMuraliOnNetflix  
#മിന്നൽമുരളി


Also Read: Minnal Murali | മിന്നൽ മുരളിക്ക് മുമ്പ് അറിയേണ്ട ഒരു കാര്യമുണ്ട്, ബേസിൽ ജോസഫ് യൂണിവേഴ്സ്; എന്താണ് ബേസിലിന്റെ മഞ്ഞപ്ര യൂണിവേഴ്സ്?


ടൊവിനോ തോമസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ മുഖമാണ് ഇമോജിയിലുള്ളത്. ഗോദയ്ക്കു ശേഷം ബേസിലും ടൊവിനോയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മിന്നൽ മുരളി. ഡിസംബർ 24ന് ഉച്ചയ്ക്ക് 1:30നാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസിനെത്തുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.