Kerala Police | കേരളാ പോലീസിന്റെ 'മിന്നൽ മുരളി' എത്തി! കാക്കിക്കുള്ളിലെ കലാകാരന്മാർക്ക് അഭിനന്ദന പ്രവാഹം

2.23 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ കേരള പോലീസിന്റെ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാ​ഗ്രാം പേജുകളിൽ പങ്കുവച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Dec 23, 2021, 08:42 PM IST
  • കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലങ്ങളിലേക്ക് ഓടിയെത്തുകയും അനിഷ്ട സംഭവങ്ങൾ തടയുകയും ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്.
  • കേരള പോലീസിന്റെ ഈ ശ്രമത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്.
  • മികച്ച സ്വീകാര്യതയാണ് ഇതിന് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്.
Kerala Police | കേരളാ പോലീസിന്റെ 'മിന്നൽ മുരളി' എത്തി! കാക്കിക്കുള്ളിലെ കലാകാരന്മാർക്ക് അഭിനന്ദന പ്രവാഹം

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മലയാളികളുടെ സൂപ്പർഹീറോ മിന്നൽ മുരളി എത്തുകയാണ്. ഏതാനും മണിക്കൂറുകൾ കൂടി മാത്രമെ ബാക്കിയുള്ളൂ ഇനി സിനിമ റിലീസ് ആകാൻ. ചിത്രത്തിന്റെ പ്രഖ്യാപനം തൊട്ടു തന്നെ ഇതുമായി ബന്ധപ്പെട്ട് നിരവധി വിശേഷങ്ങൾ പുറത്തുവന്നിരുന്നു. ടീസർ, ട്രെയിലർ, തുടങ്ങിയവ കൂടാതെ നിരവധി കോമിക്കുകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മിന്നൽ മുരളി തീം ആക്കി പരസ്യം വരെ പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിത കേരള പോലീസ് വേർഷനിലും മിന്നൽ മുരളിയെ പുറത്തിറങ്ങിയിട്ടുണ്ട്.

 

മിന്നൽ മുരളി എന്ന സിവിൽ പോലീസ് ഓഫീസറാണ് നായകൻ. കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലങ്ങളിലേക്ക് ഓടിയെത്തുകയും അനിഷ്ട സംഭവങ്ങൾ തടയുകയും ചെയ്യുന്നു. മോഷണം നടത്തുന്നവരെയും സ്ത്രീകളെ ശല്യം ചെയ്യുന്നവരെയും റോഡ് നിയമങ്ങൾ പാലിക്കാത്തവരെയും എല്ലാം പിടികൂടാൻ മിന്നൽ മുരളി പോലീസ് എത്തുന്നതാണ് വീഡിയോയിൽ ഉള്ളത്. 

Also Read:  Minnal Murali : എന്താണ് മിന്നൽ മുരളിയിൽ കാത്തുവെച്ചിരിക്കുന്ന സസ്പെൻസ്?

2.23 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ കേരള പോലീസിന്റെ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാ​ഗ്രാം പേജുകളിൽ പങ്കുവച്ചിട്ടുണ്ട്. കേരള പോലീസിന്റെ ഈ ശ്രമത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്. മികച്ച സ്വീകാര്യതയാണ് ഇതിന് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. 

Also Read: Minnal Murali | മിന്നൽ മുരളിക്ക് മുമ്പ് അറിയേണ്ട ഒരു കാര്യമുണ്ട്, ബേസിൽ ജോസഫ് യൂണിവേഴ്സ്; എന്താണ് ബേസിലിന്റെ മഞ്ഞപ്ര യൂണിവേഴ്സ്?

സംസ്ഥാന പോലീസിന്റെ പല കേസുകളിലും ഉണ്ടായ തിരിച്ചടികളെ കുറിച്ചുള്ള വിമർശനങ്ങളും കമന്റുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആറ്റിങ്ങലിലെ പിങ്ക് പോലീസ് പീഡനം, തിരുവനന്തപുരത്ത് അടുത്തിടെ നടന്ന ഗുണ്ടാസംഘങ്ങളുടെ ആക്രമണങ്ങൾ മുതലായവ പരാമർശിച്ചുകൊണ്ടാണ് വിമർശനം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News