Miss Universe 2020:  കഴിഞ്ഞ  ദിവസം നടന്ന വിശ്വസുന്ദരി മത്സരത്തില്‍  ചോദ്യോത്തര വേളയില്‍  ഇന്ത്യന്‍ സുന്ദരി  അഡ്‌ലിൻ കാസ്റ്റിലിനോ നല്‍കിയ മറുപടി  ആഗോളശ്രദ്ധ നേടിയിരിയ്ക്കുകയാണ്... 


COMMERCIAL BREAK
SCROLL TO CONTINUE READING

69ാമത് വിശ്വസുന്ദരി മത്സരമാണ് അടുത്തിടെ ഫ്ലോറിഡയില്‍ നടന്നത്.  മത്സരത്തില്‍ മിസ് മെക്സിക്കോ ആൻഡ്രിയ മെസയാണ് കിരീടം  ചൂടിയത്.   ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും മിസ് പെറു ജാനിക്ക് മസെറ്റ സെക്കൻഡ് റണ്ണർ അപ്പുമായി. ഇന്ത്യയുടെ അഡ്‌ലിൻ കാസ്റ്റിലിനോ നാലാം സ്ഥാനമാണ്  നേടിയത്.


മിസ് മെക്സിക്കോ, മിസ് ബ്രസീൽ, മിസ് പെറു, മിസ് ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവര്‍ക്കൊപ്പമാണ്  കാസ്റ്റെലിനോ അവസാന റൗണ്ടിൽ എത്തിയത്. 


എന്നാല്‍,  സുന്ദരിപട്ടം  നേടാന്‍ സാധിച്ചില്ല എങ്കിലും  ചോദ്യോത്തര റൗണ്ടിൽ അഡ്‌ലിൻ നല്‍കിയ മറുപടി വൈറലായി മാറിയിരിയ്ക്കുകയാണ്. കൂടാതെ, അവസാന   റൗണ്ടിൽ  ഇന്ത്യന്‍ സുന്ദരി നല്‍കിയ മറുപടി  ആഗോളശ്രദ്ധ പിടിച്ചു പറ്റി... 


അവസാന  റൗണ്ടിലെ ചോദ്യമിതായിരുന്നു. Covid 19 രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന അവസരത്തില്‍  lockdown അനിവാര്യമാണോ?  അതോ  അതിർത്തികൾ തുറന്ന്  വൈറസ് ബാധയെന്ന  വന്‍ അപകടത്തെ നേരിടണോ? ചോദ്യത്തിന് ഇന്ത്യന്‍ സുന്ദരി അഡ്‌ലിൻ  നല്‍കിയ മറുപടി ഏറെ ശ്രദ്ധേയമായിരുന്നു.  പ്രിയപ്പെട്ടവരുടെ ആരോഗ്യത്തേക്കാൾ പ്രാധാന്യമേറിയ മറ്റൊന്നുമില്ല എന്നായിരുന്നു അവര്‍ നല്‍കിയ മറുപടി.



 


Also Read: നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവ് Nick Jonas അപകടത്തിൽ പെട്ടു, അപകടം ഷൂട്ടിങിനിടെ


ഇന്ത്യയെ പ്രധിനിധീകരിക്കുന്ന താന്‍  ഇന്ത്യ ഇപ്പോൾ അനുഭവിക്കുന്ന കാര്യങ്ങൾക്ക് സാക്ഷ്യം വഹിക്കുമ്പോൾ, മനസ്സിലാക്കിയ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഇതാണ്. അതായത്,  നമ്മുടെ  പ്രിയപ്പെട്ടവരുടെ ആരോഗ്യത്തേക്കാൾ പ്രാധാന്യമേറിയ  മറ്റൊന്നുമില്ല.  സമ്പദ്‌വ്യവസ്ഥയും ആരോഗ്യവും തമ്മിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കണം. ഈയവസരത്തില്‍  സമ്പദ്‌വ്യവസ്ഥയുമായി യോജിക്കുന്ന  തരത്തില്‍   സർക്കാർ ജനങ്ങളുമായി കൈകോർത്ത് പ്രവർത്തിക്കുകയും  വേണം, അവര്‍ പറഞ്ഞു.


Also Read: Operation Java: 'കേരള പോലിസ് എന്ന് സുമ്മാവാ' ത്രില്ലടിപ്പിക്കുന്ന ഒാപ്പറേഷൻ ജാവ


ലോകമെമ്പാടുമുള്ള  73 സുന്ദരികളാണ് മത്സരത്തില്‍ പങ്കെടുത്തത്.   അവസാന  റൗണ്ടില്‍ മിസ് ഇന്ത്യ അഡ്‌ലിൻ കാസ്റ്റിലിനോയാണ് പ്രധാന എതിരാളിയായി വിലയിരുത്തപ്പെട്ടിരുന്നത്... 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക