Mission Impossible 7: ചിത്രം അടുത്ത വർഷം റീലീസിന്, സെറ്റിലെ പടങ്ങൾ പുറത്ത് പോയിട്ടില്ലന്ന് ടോം ക്രൂസ്
.മിഷൻ ഇംപോസിബിൾ 7ൻറെ തെന്ന് പ്രചരിക്കുന്ന ചില ചിത്രങ്ങൾ എം.പയർ മാഗസിൻ പുറത്ത് വിട്ടത് വലിയ ചർച്ചയായിരുന്നു.
ന്യൂഡൽഹി: ടോം ക്രൂസിൻറെ മിഷൻ ഇംപോസിബിൾ (Mission Impossible 7) പരമ്പരയിലെ ഏഴാമത്ത ചിത്രം അടുത്ത വർഷം തീയേറ്ററുകളിലെത്തും. നവംബറിലായിരുന്നു ചിത്രം റിലീസിനെത്തുമെന്ന് കരുതിയത്. എന്നാൽ കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ റിലീസിങ്ങ് വീണ്ടും നീട്ടുകയായിരുന്നു.
അതിനിടയിലാണ് ഷൂട്ടിങ്ങ് സെറ്റിലെ (Shooting Set) താരത്തിൻറെ മോശം പെരുമാറ്റം എന്ന് കാണിച്ച് ചില വിവാദങ്ങൾ ഉയരുന്നത്. സെറ്റിലെ മറ്റ് അംഗങ്ങളെ ചീത്ത വിളിക്കുന്ന ക്രൂസിൻറെ ഒാഡിയോ ഇതിനിടയിൽ പ്രചരിച്ചിരുന്നു.മിഷൻ ഇംപോസിബിൾ 7ൻറെ തെന്ന് പ്രചരിക്കുന്ന ചില ചിത്രങ്ങൾ എം.പയർ മാഗസിൻ പുറത്ത് വിട്ടത് വലിയ ചർച്ചയായിരുന്നു. ഒരു സ്റ്റണ്ട് ബൈക്കിലിരിക്കുന്ന ക്രൂസിൻറെ ചിത്രങ്ങളായിരുന്നു അത്.
എന്നാൽ ആരോപണങ്ങളെല്ലാം താരം നിഷേധിച്ചിട്ടുണ്ട്. ഷൂട്ടിങ്ങ് സെറ്റിൽ നിന്നും ചിത്രങ്ങൾ പുറത്തു പോവാനുള്ള സാധ്യതകൾ കുറവാണെന്നും ക്രൂസ് പറഞ്ഞു. കർശനമായ കോവിഡ് മാനദണ്ഡ പ്രകാരമാണ് ഷൂട്ടിങ്ങ് നടക്കുന്നത്.
വിംഗ് റാംസ്,ഹെൻറി സെർണി,സൈമൺ പെഗ്ഗ്, റെബേക്ക ഫർഗൂസൻ,വനേസ കിർബി എന്നിവരാണ് ക്രൂസിനൊപ്പം ചിത്രത്തിൽ അഭിനയിക്കുന്നത്. വലിയ മുതൽ മുടക്കിലാണ് ചിത്രം നിർമ്മിക്കുന്നത്. ഇതുവരെ പുറത്തിറങ്ങിയ മിഷൻ ഇംപോസിബിൾ ശ്രേണിയിലെ എല്ലാ ചിത്രങ്ങളും ഹിറ്റായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...