സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മരണത്തിൽ മലയാള സിനിമാ ലോകത്തിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. മമ്മുട്ടി, മോഹൻലാൽ, പൃഥ്വി തുടങ്ങി നിരവധിപേർ സച്ചിക്ക് ആദരാഞ്ജലികൾ നേർന്നിരുന്നു. ഇപ്പോൾ നടി മിയ എഴുതിയ ഹൃദയഭേദകമായ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സച്ചിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചേട്ടായീസില്‍ നായികയായി അരങ്ങേറ്റം കുറിച്ച മിയ ഒടുവില്‍ അഭിനയിച്ച ഡ്രൈവിങ് ലൈസന്‍സിന്റെ തിരക്കഥയും സച്ചിയുടേതായിരുന്നു. ഏറെ സ്നേഹിച്ചിരുന്ന ഒരാള്‍ മറ്റൊരു ലോകത്തേക്ക് യാത്ര ആയെന്നത് വിശ്വസിക്കാനാവുന്നില്ലെന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ മിയ(Miya George) പങ്കുവച്ചു.


ചികിത്സയ്ക്കിടെ സച്ചിയുമായി സംസാരിച്ചിരുന്നെന്നും അപ്പോഴെല്ലാം ഊര്‍ജ്ജ്വസ്വലനായിട്ടാണ് വര്‍ത്തമാനങ്ങള്‍ പറഞ്ഞതെന്നും മിയ ഓര്‍ത്തെടുത്തു. 'എനിക്കിപ്പോഴും ആ ശബ്ദം കേള്‍ക്കാം. ആ കിലുക്കാംപെട്ടി എന്നുള്ള വിളി എനിക്കൊരിക്കലും മറക്കാനാവില്ല സച്ചിയേട്ടാ,' വേദനയോടെ മിയ കുറിച്ചു.


Still I m not able to accept the fact that he s gone to the other world. His blessings were upon me from the initial...

Posted by Miya on Thursday, June 18, 2020

ഒരു കൊച്ചനുജത്തിയെപ്പോലെയാണ് സച്ചിയേട്ടന്‍ തന്നെ കണ്ടിരുന്നതെന്നും. ഡ്രൈവിങ് ലൈസന്‍സിന്റെ പ്രീമിയറിനു ചെന്നപ്പോള്‍ അദ്ദേഹം കണ്ടത് ഇപ്പോഴും ഓര്‍ക്കുന്നതായും. ചിത്രം കണ്ടതിനുശേഷം വലി സന്തോഷത്തിലായിരുന്നു, ആ സിനിമയില്‍ അദ്ദേഹം സംത‍ൃപ്തനായിരുന്നു എന്നൊക്കെ മിയ ഓർത്തു കുറിച്ചു.


നിങ്ങള്‍ വെറുമൊരു സിനിമാക്കാരന്‍ ആയിരുന്നില്ല ഞങ്ങള്‍ക്ക്. അതിനും എത്രയോ മുകളില്‍ ആയിരുന്നു. എന്നും ഞങ്ങള്‍ക്ക് ഇഷ്ടമാണ്. തീര്‍ച്ചയായും അങ്ങയെ മിസ് ചെയ്യും എന്ന് പറഞ്ഞാണ് മിയ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.