ചുരുങ്ങിയ കാലംകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് മിയ ജോര്‍ജ്. 2010ല്‍ പുറത്തിറങ്ങിയ ഒരു സ്‌മോള്‍ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് മിയ അരങ്ങേറ്റം കുറിക്കുന്നത്.
പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കോബ്ര. ചിത്രത്തിൽ മലയാളി താരം മിയ ജോർജും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മിയ. ചടങ്ങിനിടെ വിക്രം മിയയുടെ കുഞ്ഞിനെ എടുത്ത് താലോലിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇതിന്റെ ചിത്രങ്ങളാണ് മിയ പങ്കുവെച്ചിരിക്കുന്നത്. ഭർത്താവ് അശ്വിനും ഒപ്പമുണ്ട്.
നെടുമുടി വേണുവിനെ (Nedumudi Venu) കുറിച്ച്. പറഞ്ഞാല്‍ തീരാത്തത്ര ഓര്‍മകളാണ് സിനിമാ ലോകത്തുള്ള വര്‍ക്കും ആരാധകര്‍ക്കും. നടൻ നെടുമുടി വേണുന്‍റെ പെട്ടെന്നുള്ള നിര്യാണം ഒരു അടുത്ത ബന്ധുവിനെ നഷ്ടപ്പെട്ട പ്രതീതിയാണ് മലയാളികളില്‍ ഉളവാക്കിയത്. നെടുമുടി വേണുവിനെ കുറിച്ച് നടി മിയ ജോര്‍ജ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
നിങ്ങള്‍ വെറുമൊരു സിനിമാക്കാരന്‍ ആയിരുന്നില്ല ഞങ്ങള്‍ക്ക്. അതിനും എത്രയോ മുകളില്‍ ആയിരുന്നു. എന്നും ഞങ്ങള്‍ക്ക് ഇഷ്ടമാണ്. തീര്‍ച്ചയായും അങ്ങയെ മിസ് ചെയ്യും