നമ്മുടെയൊക്കെ സൂപ്പർ സ്റ്റാർ അല്ലെങ്കിൽ ആക്ഷൻ ഹീറോ എന്നറിയപ്പെടുന്ന സുരേഷ് ഗോപിയുടെ ആരാധകർ കാത്തിരുന്ന ഫാസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.  രാഹുൽ രാമചന്ദ്രൻ സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാരക്ടർ റിവീലിംഗ് പോസ്റ്റർ ആണ് ഇപ്പോൾ പുറത്തിറക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നാളെ സുരേഷ് ഗോപിയുടെ (Suresh Gopi) പിറന്നാൾ ദിനമാണ് അതിന്റെ അടിസ്ഥാനത്തിലാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.  പോസ്റ്റർ ഫെയ്സ്ബുക്കിലൂടെ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളാണ് അവതരിപ്പിച്ചത്. 


Also Read: Biodata അയയ്ക്കുന്നു, വനിത കമ്മീഷന്‍ അദ്ധ്യക്ഷ പദവിയിലേക്ക് തന്നെക്കൂടി പരിഗണിക്കണം, Santhosh Pandit



പോസ്റ്ററിൽ വേറിട്ട ഗെറ്റപ്പിലാണ് സുരേഷ് ഗോപി.  ഒരു സോൾട്ട് ആന്റ് പെപ്പർ ലുക്ക്.  താടിയും നീട്ടി വളർത്തിയ മുടിയും വലതു കയ്യിൽ ടാറ്റുവും.  എല്ലാം കൊണ്ടും ഒരു വ്യത്യസ്ത കഥാപാത്രം.  വാച്ച് റിപ്പയറിംഗ് ചെയ്തുകൊണ്ടിരിക്കുകയാണ് താരം.  



ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സമീൻ സലിം ആണ്.  എതിറിയൽ എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്.  ഇതുവരെ പേര് പുറത്തിറക്കാത്ത ചിത്രത്തിന്റെ പേരും അണിയറ പ്രവർത്തകരുടെ വിവരവും ഉടൻ പുറത്തുവിടും.  ഈ ചിത്രം സുരേഷ് ഗോപിയുടെ 251 മത്തെ ചിത്രമാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക