Trivandrum: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി എങ്ങിനെ പരാജയപ്പെട്ടുവെന്ന് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രാജ്യസഭാ എം.പി സുരേഷ് ഗോപിക്ക് നിർദ്ദേശം. ബി.ജെ.പി കേന്ദ്ര നേതൃത്വമാണ് ഇത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.
കുഴൽപ്പണക്കേസിൽ ബി.ജെ.പി സംസ്ഥാന നേതൃത്വം പ്രതിസന്ധിയിലായിരിക്കെയാണ് പുതിയ നിർദ്ദേശമെന്നത് ശ്രദ്ധേയമാണ്. സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രനടക്കമുള്ളവർക്ക് റിപ്പോർട്ട് കൂടുതൽ നിർണ്ണായകമാണ്.
രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചിട്ട് പോലും ജയിക്കാതെ വന്നതോടെ കെ.സുരേന്ദ്രനെതിരെ പാർട്ടിക്കുള്ളിലും പ്രതിഷേധം ഉയരുന്നുണ്ട്. നിലവിലെ കുഴൽപ്പണ-ഹവാല ബന്ധങ്ങളിലെ ആരോപണങ്ങളും പാർട്ടിക്ക് ക്ഷീണം ചെയ്തു. പ്രധാനമന്ത്രി നേരിട്ടാണ് കുഴൽപ്പണക്കേസിലെ ആരോപണങ്ങൾ പരിശോധിക്കുന്നത്.അതിനിടയിൽ മുതിർന്ന നേതാവ് പി.പി മുകന്ദനടക്കമുള്ളവർ രണ്ട് മണ്ഡലത്തിൽ മത്സരിച്ച സുരേന്ദ്രൻറെ നടപടിയോട് അനുകൂലിച്ചിരുന്നില്ല.
Also Read: കൊടകര കുഴൽപ്പണക്കവർച്ചാ കേസിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെ മുരളീധരൻ
കേരളത്തിലെ ബിജെപിയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിരമിച്ച ഐഎഎസുകാരനായ സിവി ആനന്ദ ബോസിനെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നിയോഗിച്ചിരുന്നു. സ്ഥിതി ഗുരുതരമാണെന്ന റിപ്പോര്‍ട്ടാണ് സിവി ആനന്ദബോസ് നല്‍കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...