Kochi: മോഹൻലാൽ (Mohanlal) ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ പൂജ നടത്തി. കാക്കനാട് നവോദയ സ്റ്റുഡിയോസിലാണ് ചിത്രത്തിന്റെ പൂജ നടത്തിയത്. ത്രീഡി ചിത്രമായ ബറോസിന്റെ ചിത്രീകരണം ആരംഭിക്കുന്നത്  മാർച്ച് 24 നാണ്. പൂജയ്ക്കായി വൻ താരനിരയാണ് നവോദയ സ്റ്റുഡിയോസിൽ എത്തിയത്. മമ്മൂട്ടി, പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ലാൽ, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് അടക്കം ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖർ ചിത്രത്തിന്റെ  പൂജയ്ക്കായി എത്തിയിരുന്നു. 



COMMERCIAL BREAK
SCROLL TO CONTINUE READING

ചൊവ്വാഴ്ച രാത്രിയോടെ തന്റെ സാമൂഹ്യ മാധ്യമ (Social Media) അക്കൗണ്ടിലൂടെയാണ്  മോഹൻലാൽ പൂജയുടെ വിവരം പ്രേക്ഷകരെ അറിയിച്ചത്.  പ്രേക്ഷകരുടെ അനുഗ്രഹവും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വീഡിയോയിൽ സിനിമ തന്റെ ജീവനും ജീവിതവുമാണെന്ന് മോഹൻലാൽ പറഞ്ഞു. സംവിധായകൻ എന്ന വേഷത്തിലേക്ക് വളരെയാകാംഷയോടെയാണ് താൻ കടക്കുന്നതെന്നും അദ്ദേഹം തന്റെ ആരാധകരെ അറിയിച്ചിരുന്നു.


ALSO READ: Charles Shobharaj ഉും ഒരു ചെല്ലപ്പേരും: ദ സെർപ്പൻറ് ഉടൻ റീലിസിനെത്തുന്നു


കഴിഞ്ഞ വർഷം ചിത്രീകരണം ആരംഭിക്കാനിരുന്ന ചിത്രമായിരുന്നു ബറോസ് എന്നാൽ കോവിഡ് (Covid 19) മഹാമാരി മൂലം ചിത്രീകരണം നീട്ടിവെയ്ക്കുകയായിരുന്നു. ചിത്രത്തിനായി സെറ്റൊരുക്കിയിരിക്കുന്നത് നവോദയ സ്റ്റുഡിയോസിൽ തന്നെയാണ്. 2019 ലാണ് മോഹൻലാൽ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. 


ALSO READ: ദേശീയ അവാർഡിന് തൊട്ട് പിന്നാലെ Kangana 34 ൻറെ നിറവിൽ; അറിയാം താരത്തിന്റെ വരാനിരിക്കുന്ന 5 ചിത്രങ്ങൾ


പോർച്ചുഗീസിന്റെ പശ്‌ചാത്തലത്തിൽ ചിത്രീകരിക്കുന്ന സിനിമ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ചിത്രം ആയിരിക്കുമെന്ന് മോഹൻലാൽ (Mohanlal) പറഞ്ഞിരുന്നു. മലയാളത്തിൽ ആദ്യ 3 ഡി ചിത്രമായിരുന്ന മൈ ഡിയർ കുട്ടിച്ചാത്തന്റെ സംവിധായകനായ ജിജോ പുന്നൂസിന്റെ കഥയായ ബാരോസ് - ദി ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രെഷരിൽ നിന്ന് ആത്മാവ് ഉൾകൊണ്ട് കൊണ്ട് നിർമ്മിക്കുന്ന ചിത്രമാണ് ബറോസ്.


ALSO READ: One Malayalam Movie: മമ്മൂട്ടി ചിത്രം വൺ മാർച്ച് 26ന് തീയേറ്ററുകളിൽ എത്തും


ചിത്രത്തിന്റെ സെറ്റുകൾ ഒരുക്കുന്നത് കലാ സംവിധായകനായ സന്തോഷ് രാമനാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളിലും പൃഥ്വിരാജ് സജ്ജീവ സന്നിധ്യമായിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ബറോസ് നിർമ്മിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.